25.5 C
Kottayam
Friday, June 5, 2026

“ഇത്ര വയസ്സായിട്ടും കെട്ടിച്ച് വിടാതെ…. പെങ്ങളെ വെച്ച് കാശുണ്ടാക്കി ജീവിക്കുന്നു ; ഉടൻ മറുപടി നൽകി അനുശ്രീ!

Must read

കൊച്ചി:ഗ്രാമീണ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ് എന്ന സിനിമയിലൂടെയാണ് താരം കരിയര്‍ ആരംഭിച്ചത്.ഇതിഹാസ എന്ന സിനിമയിലെ വ്യത്യസ്ത റോളിലൂടെ അനുശ്രീ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. സ്വാഭാവിക അഭിനേത്രി എന്ന നിലയിൽ പെട്ടെന്ന് തന്നെ സിനിമാ രം​ഗത്ത് അനുശ്രീക്ക് ഇടം കിട്ടി. ട്വൽത്ത് മാൻ ആണ് അനുശ്രീയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിന്നും വന്ന നല്ലതും മോശവുമായ അനുഭവങ്ങളെക്കുറിച്ച് അനുശ്രീ സംസാരിക്കുകയാണ്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിനോടാണ് താരം പ്രതികരിച്ചത്.

- Advertisement -

“നന്നാവും എന്ന് തോന്നുന്ന സിനിമകൾ മാത്രേ ഇപ്പോൾ ചെയ്യാറുള്ളൂ എന്ന് അനുശ്രീ പറയുന്നു. നല്ല ഫിലിം മേക്കേർസിന്റെയും അഭിനേതാക്കളുടെയും സിനിമകളുടെ ഭാ​ഗമാവാൻ താൽപര്യമുണ്ട്. ഒരുപാട് സെലക്ടീവ് ആവേണ്ട എന്ന് ഇടയ്ക്ക് തോന്നാറുണ്ട്. കാരണം വലിയ ഇടവേള വന്നതായി തോന്നുന്നു.

- Advertisement -

പക്ഷെ അങ്ങനെ ചെയ്യുന്ന സിനിമകളാണ് നന്നായി വരികയെന്ന് കരുതുന്നു. സിനിമകളില്ലാത്തപ്പോൾ മിക്കവാറും പത്തനംതിട്ടയിലെ ഫ്ലാറ്റിൽ തന്നെ ആണ് ഉണ്ടാവാറ്. വർക്കുള്ളപ്പോഴാണ് എറണാകുളത്തേക്ക് വരാറെന്നും അനുശ്രീ പറയുന്നു.

- Advertisement -

പുലിമുരുകൻ ചെയ്യാൻ കഴിയാഞ്ഞതിൽ വിഷമം തോന്നിയിരുന്നു. മനപ്പൂർവം വേണ്ടെന്ന് വെച്ചതല്ല. അന്ന് ഒരു സർജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. അത്രയും വലിയ ഒരു സിനിമയുടെ ഭാ​ഗമാവാൻ കഴിഞ്ഞില്ല. ലാലേട്ടൻ പിന്നീട് കാണുമ്പോൾ പത്തനംതിട്ടക്കാരിയൊന്നും നമ്മളുടെ കൂടെ അഭിനയിക്കില്ലല്ലോ എന്ന് പറഞ്ഞിരുന്നെന്നും അനുശ്രീ ഓർത്തു.

‘സിനിമാ നടി അല്ലായിരുന്നെങ്കിൽ കല്യാണം കഴിഞ്ഞ് രണ്ട് കൊച്ചുങ്ങളുമായി രാവിലെ എട്ടരയ്ക്ക് സ്കൂൾ ബസിൽ കയറ്റി വിട്ട് ഞാനവിടെ ഇരുന്നേനെ. ഒരു സംശയവും വേണ്ട. എന്റെ നാത്തൂൻ കുഞ്ഞിനെ നോക്കുന്നത് കണ്ടിട്ട് ഇത്രയൊക്കെ ക്ഷമ വേണമല്ലേ കുട്ടികളെയൊക്കെ നോക്കാൻ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്’

‘സിനിമയിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഞാനങ്ങനെ തന്നെ പോയെനെ. പക്ഷെ ഇപ്പോൾ വേറൊരു ലൈഫ് സ്റ്റെെലും യാത്രകളും കൂട്ടുകാരും ഒക്കെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് ഭയക്കുന്നത്. നമ്മളുടെ സ്വാതന്ത്ര്യത്തിൽ നടക്കാൻ പറ്റുന്നു എന്നത് ഭയങ്കര സന്തോഷമാണ്. ഞാനെവിടെ പോവുന്നു എന്ത് ചെയ്യുന്നു എന്നത് ആരെയും ബോധ്യപ്പെടുത്തേണ്ട. കല്യാണത്തോടുള്ള പേടിയും അത് കാരണം ആണ്’

‘ഫേസ്ബുക്കിൽ പൊതുവേ ഫോട്ടോകൾ ഇടുന്നത് കുറവാണ്. പലപ്പോഴും മോശം കമന്റുകൾ വരാറുണ്ട്. കമന്റ് വായിച്ചാൽ വിഷമിക്കും. ദേഷ്യം വരുന്ന കമന്റ ആണെങ്കിൽ മറുപടി പറയാൻ പോവണം. ലോക്ഡൗണിന്റെ സമയത്ത് എന്റെ സഹോദരൻ എന്റെ മുടി സ്പാ ക്രീം ഇട്ട് തരുന്ന ഒരു ഫോട്ടോ ഇട്ടിരുന്നു’

‘ഞാൻ ഭയങ്കര ഇഷ്ടം തോന്നി ഇട്ട ഫോട്ടോ ആണത്. അതിന്റെ ന്യൂസ് ഫീഡിൽ വന്ന കമന്റ് ബ്ര​ദർ തന്നെ എനിക്ക് അയച്ച് തന്നു, അണ്ണനും താഴത്തെ കമന്റുകൾ വായിച്ചില്ല.

ഞാൻ നോക്കിയപ്പോൾ ഇത്ര വയസ്സായിട്ടും കെട്ടിച്ച് വിടാതെ ആങ്ങള എണ്ണയിട്ട് കൊടുത്തിരിക്കുകയാണ്, പെങ്ങളെ വെച്ച് കാശുണ്ടാക്കി ജീവിക്കാൻ നാണമില്ലേ തുടങ്ങിയ കമന്റുകൾ വന്നു. കുറേ കമന്റുകൾ വന്നപ്പോൾ അപ്പോൾ തന്നെ ലൈവിൽ വന്ന് മറുപടി നൽകുകയായിരുന്നെന്നും അനുശ്രീ പറഞ്ഞു. തന്റെ അച്ഛനെയും അമ്മയെയും ചേട്ടനെയും തൊട്ട് കഴിഞ്ഞാൽ പെട്ടെന്ന് തന്നെ പ്രതികരിക്കുമെന്നും അനുശ്രീ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week