26.6 C
Kottayam
Saturday, May 18, 2024

സ്വവര്‍ഗാനുരാഗികളാണെന്ന് വീട്ടുകാര്‍ അറിഞ്ഞു; യുവതികള്‍ ആത്മഹത്യ ചെയ്തു, ഒരാള്‍ വിവാഹിതയും മൂന്നു വയസുള്ള കുട്ടിയുടെ അമ്മയും

Must read

ചെന്നൈ: സ്വവര്‍ഗാനുരാഗികളാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് യുവതികള്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ നാമക്കലില്‍ പെരിയമനാലി സ്വദേശികളായ കവിത(23),സംഗീത (20) എന്നിവരാണ് ആത്മഹത്യ ചെയ്തത്. കവിത വിവാഹിതയും മൂന്ന് വയസുള്ള കുട്ടിയുടെ അമ്മയുമാണ്.

സുഹ്യത്തുക്കളായ യുവതികള്‍ ഒരു സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ വച്ച് തുടങ്ങിയ സൗഹൃദം പിന്നീട് സ്വവര്‍ഗ അനുരാഗത്തിലേക്ക് മാറുകയായിരുന്നു.

ഇരുവരുടെയും ബന്ധം അറിഞ്ഞ വീട്ടുകാര്‍ പിന്‍മാറണമെന്ന് മുന്നറിയിപ്പ് നല്‍കുകയും സംഗീതയ്ക്ക് വീട്ടുകാര്‍ വിവാഹം ഉറപ്പിക്കുകയും ചെയ്തു. വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് യുവതികള്‍ ആത്മഹത്യ ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week