ലെസ്ബിയന്‍ സെക്‌സ് ചെയ്യിപ്പിച്ചു, നിവൃത്തികേടായിരുന്നു! ദുരനുഭവം വെളിപ്പെടുത്തി മോണാലിസ
മുംബൈ:സിനിമയെന്നത് പലരുടേയും സ്വപ്‌നമാണ്. ഒരു സിനിമയിലെങ്കിലും അഭിനയിക്കുക, എല്ലാവരും അറിയുന്ന ഒരു കഥാപാത്രമെങ്കിലും അവതരിപ്പിക്കുക എന്നൊക്കെ ആഗ്രഹിക്കുന്നവര്‍ ഒരുപാടുണ്ട്. വര്‍ഷങ്ങളോളം സിനിമയ്ക്ക് പിന്നാലെ നടക്കുന്നവരെ ഇപ്പോഴും കാണാനാകും. ചിലരുടെ സ്വപ്‌നവും അധ്വാനവുമൊക്കെ പെട്ടെന്ന് തന്നെ സാക്ഷാത്കരിക്കപ്പെടുമ്പോള്‍ മറ്റ് ചിലര്‍ക്ക് കാലങ്ങളോളം കാത്തിരിക്കേണ്ടി വരും. എത്ര കാത്തിരിക്കേണ്ടി വന്നാലും തങ്ങളുടെ സ്വപ്നത്തെ നെഞ്ചോട് ചേര്‍ത്തുവെക്കുന്നവരുണ്ട്.
എന്നാല്‍ സിനിമാ പ്രേമികളുടെ സ്വപ്‌നത്തേയും ആഗ്രഹങ്ങളേയും ചൂഷണം ചെയ്യുന്നവരും ഒരുപാട്. സിനിമയുടെ പിന്നാമ്പുറ കളികളെക്കുറിച്ച് അറിവില്ലാത്ത, സിനിമയില്‍ ബന്ധങ്ങളൊന്നുമില്ലാതെ അവസരം തേടി വരുന്നവരെ ചൂഷണം ചെയ്യുന്നവരെക്കുറിച്ച് നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. അവസരം നല്‍കാം എന്ന വാഗ്ദാനം നല്‍കി സാമ്പത്തികമായും ശാരീരീകമായുമെല്ലാം ചൂഷണം ചെയ്യുന്നവരെക്കുറിച്ചുള്ള തുറന്ന് പറച്ചിലുകള്‍ മലയാളം മുതല്‍ ഹോളിവുഡ് വരെയുള്ള സിനിമ ലോകത്തുണ്ടായിട്ടുണ്ട്.
ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയ നടിയാണ് മോണാലിസ. അന്തര ബിശ്വാസ് എന്നാണ് മോണാലിസയുടെ യഥാര്‍ത്ഥ പേര്. തെന്നിന്ത്യന്‍ സിനിമകളിലടക്കം അഭിനയിച്ചിട്ടുണ്ടെങ്കിലും ബോജ്പൂരി സിനിമകളാണ് മോണാലിസയെ താരമാക്കുന്നത്. ബിഗ് ബോസിലൂടെയാണ് മോണാലിസ കൂടുതല്‍ ജനപ്രീതി നേടുന്നത്. ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ മോണാലിസ തുറന്ന് പറഞ്ഞിരുന്നു.
തന്റ കരിയറിന്റെ തുടക്കകാലത്ത് മോണാലിസ ബിഗ്രേഡ് സിനിമകളിലും അഭിനയിച്ചിരുന്നു. മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെ വന്നതോടെയാണ് താന്‍ ബിഗ്രേഡ് സിനിമകളില്‍ അഭിനയിച്ചതെന്നാണ് മോണാലിസ പറഞ്ഞത്. താന്‍ കാസ്റ്റിംഗ് കൗച്ചിനും ഇരയായിട്ടുണ്ടെന്നാണ് മോണാലിസ പറയുന്നത്. തുടക്കക്കാര്‍ക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വരുന്നത് പതിവാണെന്നാണ് മോണാലിസ പറയുന്നത്.
കൊല്‍ക്കത്തയില്‍ നിന്നും അവസരം തേടി മുംബൈയിലെത്തിയപ്പോള്‍ തനിക്ക് അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. അവസരത്തിനായി വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാകാതെ വന്നപ്പോള്‍ തനിക്ക് സിനിമയില്ലാതെയായെന്നും ഇതോടെയാണ് ബിഗ്രേഡ് സിനിമകളിലും സീ ഗ്രേഡ് സിനിമകളിലും അഭിനയിക്കേണ്ടി വന്നതെന്നുമാണ് മോണാലിസ പറയുന്നത്.
സിനിമാ ലോകത്ത് നടിമാര്‍ മാത്രമല്ല നടന്മാര്‍ക്കും കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള ചൂഷണങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്നും മോണാലിസ തുറന്നു പറയുന്നുണ്ട്. താനും കാസ്റ്റിംഗ് കൗച്ചിന് വിധേയായിട്ടുണ്ടെന്ന് തുറന്ന് പറയുന്ന മോണാലിസ തന്നെ നിര്‍ബന്ധിച്ച് സ്വവര്‍ഗ്ഗ രതിയ്ക്ക് വിധേയയാക്കിയിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നുണ്ട്. തുടക്കത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട താന്‍ പിന്നീട് ക്ഷമയോടെ കാത്തിരിക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്.
ബിഗ് ബോസ് 10 ലൂടെയാണ് മോണാലിസി താരമായി മാറുന്നത്. പിന്നീട് ഹിറ്റ് പരമ്പരകളുടേയും ഭാഗമായി മാറി. തുടക്കകാലത്ത് ബോളിവുഡില്‍ അവസരം ലഭിക്കാതെ വന്നതോടെ താന്‍ തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിച്ചു. സിനിമ നന്നായെങ്കിലും അന്ന് സോഷ്യല്‍ മീഡിയ സജീവമല്ലാതിരുന്നതിനാല്‍ കൂടുതല്‍ റീച്ച് നേടാന്‍ തനിക്ക് ആയില്ല. പിന്നീട് ബോജ്പൂരി സിനിമകളിലെത്തിയതോടെ തനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നാണ് മോണാലിസ പറയുന്നത്.
ബിഗ് ബോസിന് ശേഷം നസര്‍ എന്ന പരമ്പരയിലാണ് മോണാലിസ എത്തിയത്. ഈയ്യടുത്ത് എക്താ കപൂറിന്റെ ബേക്കാബൂ എന്ന സീരീയലിലും മോണാലിസ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മോണാലിസ. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.