ഇന്‍ബോക്‌സില്‍ കോഴിത്തരം,കമന്റില്‍ വായില്‍ തോന്നുന്നത്,ആണുങ്ങളുടെ വില കളയുന്നു! അമേയ
കൊച്ചി:മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അമേയ മാത്യു. സിനിമയിലും സീരീസിലുമെല്ലാം അഭിനയിച്ചിട്ടുള്ള അമേയ താരമാകുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. തന്റെ ഫോട്ടോഷൂട്ടുകളും ഡാന്‍സ് വീഡിയോകളുമൊക്കെയാണ് അമേയയെ താരമാക്കുന്നത്. ഫോട്ടോകള്‍ക്ക് അമേയ നല്‍കുന്ന ക്യാപ്ഷനുകള്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ക്യാപ്ഷന്‍ സിംഹം എന്നാണ് ആരാധകര്‍ അമേയയെ വിളിക്കുന്നത്.
രസികന്‍ ക്യാപ്ഷനുകളുമായാണ് അമേയ ഓരോ ചിത്രവും വീഡിയോയുമൊക്കെ പങ്കുവെക്കുന്നത്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യം തന്നെയാണ് അമേയ. ഇപ്പോഴിതാ അമേയയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തന്നോട് മോശമായി പെരുമാറിയ ഒരാളെ തുറന്നു കാണിക്കുന്നതാണ് അമേയയുടെ സ്‌റ്റോറി.
കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലെ ചലേയ എന്ന പാട്ടിനൊപ്പം ചുവടുവെക്കുന്ന വീഡിയോ അമേയ പങ്കുവച്ചിരുന്നു. ഇതിന് അനാവശ്യ കമന്റുമായി എത്തിയ ഒരാളെയാണ് അമേയ തുറന്ന് കാണിക്കുന്നത്. കമന്റ് ബോക്‌സില്‍ തന്നെ കളിയാക്കാന്‍ ശ്രമിക്കുന്ന ഇയാള്‍ ഇന്‍ബോക്‌സിലെത്തി തന്നോട് പ്രണയാര്‍ഭ്യര്‍ത്ഥ നടത്താറുണ്ടെന്നാണ് അമേയ പറയുന്നത്. ഇയാള്‍ തനിക്ക് അയച്ച മെസേജുകളും അമേയ പുറത്ത് വിട്ടിട്ടുണ്ട്.
”ഇന്‍ബോക്‌സില്‍ വന്ന് ഇമ്മാതിരി കോഴിത്തരം പറഞ്ഞിട്ട് കമന്റ് ബോക്‌സില്‍ വന്ന് വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന നിന്നെപ്പോലെ ഉള്ളവരാണ് ആണുങ്ങളുടെ വില കളയുന്നത്. കഷ്ടം” എന്നാണ് അമേയ പറയുന്നത്. പിന്നാലെ തന്റെ ചിത്രത്തിന് മറുപടിയെന്ന നിലയില്‍ മുമ്പ് ഇയാള്‍ അയച്ച മെസേജ് അമയ പങ്കുവെക്കന്നുണ്ട്.
”എനിക്ക് സാധിക്കുമെങ്കില്‍ ഞാന്‍ നിന്നെക്കുറിച്ച് അറിയാന്‍ എന്തും ചെയ്യും. നിന്നെ ജീവിതത്തിലെ ആ സ്‌പെഷ്യല്‍ വ്യക്തിയാക്കും. എല്ലാം തുടങ്ങുന്നത് കേവലം ശാരീരികമായ ആകര്‍ഷണത്തിലൂടെയാണ് എന്നത് സത്യമാണ്. പക്ഷെ നിന്നെക്കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും ഇപ്പോഴില്ല. നമ്മള്‍ക്ക് സംസാരിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ? പരസ്പരം അറിയാം. കുറച്ച് കൂടിപ്പോയെന്ന് എനിക്കറിയാം. പക്ഷെ നിന്നെ നഷ്ടപ്പെടുത്താന്‍ വയ്യ” എന്നായിരുന്നു അയാളുടെ മെസേജ്.
നിന്നെ ഡേറ്റിന് കൊണ്ടുപോകാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നും അയാള്‍ ചോദിക്കുന്നുണ്ട്. ഇയാളുടെ പേരടക്കം അമേയ പങ്കുവെക്കുന്നുണ്ട്.ഇതും കാനഡയ്ക്ക് കേറി വരുവല്ലോ ദൈവമേ? എന്നായിരുന്നു ഇയാള്‍ അമേയയുടെ വീഡിയയോക്ക് നല്‍കിയ കമന്റ്. കമന്റിന് അമേയ മറുപടിയും നല്‍
കുന്നുണ്ട്.
അതിന് തനിക്ക് എന്തേലും പ്രശ്‌നം ഉണ്ടോ? ഞാന്‍ തന്റെ ചെലവില്‍ അല്ലല്ലോ വരുന്നത്. ഞാന്‍ വരുകയോ വരാതിരിക്കുകയോ ചെയ്യും. അതൊക്കെ എന്റെ ഇഷ്ടം. കാനഡ തന്റെ തറവാട്ട് സ്വത്തൊന്നും അല്ലല്ലോ. പോയി തന്റെ പണി നോക്ക് എന്നായിരുന്നു അമേയ നല്‍കിയ മറുപടി. താരത്തിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.
അതേസമയം ഈയ്യടുത്താണ് അമേയയുടെ വിവാഹ നിശ്ചയം നടന്നത്. കിരണ്‍ കട്ടിക്കാരന്‍ ആണ് അമേയയുടെ വരന്‍. വളരെ നാടകീയമായിട്ടാണ് അമേയ തന്റെ വരനെ സോഷ്യല്‍ മീഡിയയ്ക്ക് പരിചയപ്പെടുത്തിയത്. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. കിരണ്‍ കാനഡയിലാമ് ജോലി ചെയ്യുന്നത്. കരിക്കിന്റെ സീരീസിലുടെയാണ് അമേയ ശ്രദ്ധ നേടുന്നത്. ആട് 2, ദ പ്രീസ്റ്റ്, തിമിരം, വൂള്‍ഫ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.