28.4 C
Kottayam
Saturday, June 6, 2026

നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്,പത്രികാ സമര്‍പ്പണവും ആരംഭിയ്ക്കും

Must read

തിരുവനന്തപുരം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വെള്ളിയാഴ്ച പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും ഇതോടെ ആരംഭിക്കും. 19 വരെ പത്രിക നല്‍കാം . 20-ന് സൂക്ഷ്മപരിശോധന. 22 വരെ പത്രിക പിന്‍വലിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പത്രികാസമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. രണ്ട് വാഹനങ്ങള്‍ ഉപയോഗിക്കാം. റാലിയായി എത്തുകയാണെങ്കില്‍ നിശ്ചിത അകലംവരെ മാത്രം അഞ്ചു വാഹനം അനുവദിക്കും. ഒരു റാലി കടന്നുപോയി അരമണിക്കൂറിനുശേഷമാണ് അടുത്തതിന് അനുമതി. സ്ഥാനാര്‍ഥിയും ഒപ്പം വരുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫെയ്സ് ഷീല്‍ഡ് എന്നിവ ധരിക്കണം. പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഇതിന്റെ പകര്‍പ്പ് വരണാധികാരിക്ക് നല്‍കണം.

കെട്ടിവയ്ക്കാനുള്ള തുകയും ഓണ്‍ലൈനായി അടയ്ക്കാം. സൂക്ഷ്മപരിശോധനയും ചിഹ്നം അനുവദിക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ ശാരീരിക അകലം പാലിച്ച് ചെയ്യാന്‍ സ്ഥലസൗകര്യം ഉണ്ടായിരിക്കും.

പത്രികാ സമര്‍പ്പണം ആരംഭിയ്ക്കുമ്പോഴും ഇടതുപക്ഷമൊഴികെയുള്ള മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇരുട്ടില്‍ത്തപ്പുകയാണ്. പതിവുപോലെ ഇടതുമുന്നണി സീറ്റു നിര്‍ണ്ണയം പൂര്‍ത്തിയാക്കി. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രചാരണമാരംഭിച്ചു.വിലരിലിലെണ്ണാവുന്ന സീറ്റുകളില്‍ സ്ഥാനര്‍ത്ഥി പ്രഖ്യാപനം മാറ്റിയിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ മൂന്നു ദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്.ഇന്നു വൈകിട്ടോടെ പട്ടിക പ്രഖ്യാപിയ്ക്കാനാവുമെന്നാണ് കരുതുന്നത്.

- Advertisement -

യു.ഡി.എഫ്. ഘടകക്ഷിയായ മുസ്ലിംലീഗ് ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേയ്ക്കും. നിയമനടപടികള്‍ നേരിടുന്ന കെ.എം ഷാജി,വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ കാര്യത്തിലെ അനിശ്ചതത്വമാണ് ചര്‍ച്ചകള്‍ നീളാന്‍ കാരണം.എ ക്ലാസ് മണ്ഡലങ്ങളെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കേന്ദ്ര നേതൃത്വത്തിന് വിട്ട് ബി.ജെ.പി സാധ്യതാ സ്ഥാനാര്‍ത്ഥിപ്പട്ടികയുമായിട്ടുണ്ട്.രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാനമുണ്ടാവുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week