ദൃശ്യം മോഡൽ കൊലപാതകം വീണ്ടും ; ഭാര്യ കൊന്ന് കുഴിച്ചുമൂടിയത് ഭർത്താവിനെ

അഹമ്മദാബാദ് :പെൺമക്കളോട് അപമര്യാദയായി പെരുമാറിയ ഭർത്താവിനെ ഭാര്യ കൊന്നു കുഴിച്ചു മൂടി.തെലങ്കാനയിലാണ് സംഭവം. ഒരു മാസം മുൻപ് കാണാതായ ഗഗൻ ദീപ് അഗർവാളിന്റെ മൃതദേഹമാണ്‌ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് 32 കാരിയായ ഭാര്യ നൗഷീനിനെ പോലീസ് അറസ്റ്റു ചെയ്തു.

അഗർവാളിന്റെ രണ്ടാം ഭാര്യയാണ് നൗഷീൻ . കഴിഞ്ഞ മാസം എട്ടിനാണ്‌ അഗർവാളിനെ കൊലപ്പെടുത്തിയതെന്ന് നൗഷീൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.ശേഷം വീട്ടിനകത്ത് തന്നെ കുഴിച്ചു മൂടുകയായിരുന്നു. തുടർന്നു 24 നു ഗഗൻ ദീപിന്റെ സഹോദരനൊപ്പം സ്റ്റേഷനിൽ എത്തി ഭർത്താവിനെ കാൺമാനില്ലെന്ന് പരാതി നൽകി.

എന്നാൽ നൗഷീന്റെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് നൗഷീൻ കുറ്റം സമ്മതിച്ചത്. തന്റെ ആദ്യ ബന്ധത്തിലെ പെൺമക്കളോട് മോശമായി പെരുമാറിയതാണ്‌ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് നൗഷീൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News