KeralaNews

വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെതിരെ ഇടത് സംഘടന; നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ബി അശോകനെതിരെ ഇടത് സംഘടന. എക്സിക്യട്ടീവ് ഞ്ചെിനിയറെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും. സ്ത്രീത്വത്തെ അവഹേളിക്കുന്ന സമീപനം തിരുത്തണമെന്നാവശ്യപ്പെട് വനിതാ സത്യാഗ്രഹവും നടക്കും.

നേരത്തെയും വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെതിരെ സിപിഐഎം അനുകൂല സംഘടനയായ ഓഫിസേഴ്സ് അസോസിയേഷനും, സിഐടിയുവും പ്രത്യക്ഷ സമരത്തിന് ഇറങ്ങുകയും സിപിഐഎം ഇടപ്പെട്ട് സമരം അവസാനിപ്പിക്കുകയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓഫിസേഴ്സ് അസോസിയേഷന്‍ ഭാരവാഹിയായ എക്സിക്യുട്ടീവ് എന്‍ജിനീയറെ സസ്പെന്റ് ചെയതതാണ് സംഘടനയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം ഇലക്ട്രിക്കല്‍ വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര് ജാസ്മിന്‍ ഭാനുവിനെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. നിയമപ്രകാരം 22 മുതല്‍ 27 വരെ ജാസ്മിന്‍ ഭാനു അവധിയായിരുന്നു. ഇതനുസരിച്ച് മറ്റൊരു ഓഫിസര്‍ക്ക് ജോലി കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ അണ്‍ ഓതറൈസ്ഡ് ലീവ് എന്നുപറഞ്ഞാണ് മാനേജ്മെന്റ് ജാസ്മിനെ സസ്പെന്‍ഡ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker