27.4 C
Kottayam
Thursday, June 4, 2026

കൊവിഡ് നാലാം തരംഗം ചൈനയില്‍ രൂക്ഷമാകുന്നു; പ്രതിദിന രോഗികളുടെ എണ്ണം 13,000 കടന്നു, ഷാങ്ഹായില്‍ ലോക്ഡൗണ്‍

Must read

ബീജിങ്: ചൈനയില്‍ കോവിഡ് നാലാം തരംഗം രൂക്ഷമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഇന്നലെ 13,000 കടന്നു. രാജ്യത്ത് 13,146 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 2020 ഫെബ്രുവരിക്കു ശേഷമുണ്ടായ ഏറ്റവും വലിയ കണക്കാണിത്. ഒമൈക്രോണ്‍ വകഭേദമായ ബിഎ 1.1 ആണ് വ്യാപകമായി പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച 12,000 പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് സൂചന. പുതിയ രോഗികളില്‍ 70 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഷാങ്ഹായില്‍ ലോക്ഡൗണ്‍ തുടരുകയാണ്. ഷാങ്ഹായില്‍ കഴിഞ്ഞ ദിവസം വൈറസ് ബാധ കണ്ടെത്തിയ 8000 പേരില്‍ 7788 പേര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നതായി അധികൃതര്‍ സൂചിപ്പിച്ചു.

മേഖലയില്‍ രോഗവ്യാപനം അതിരൂക്ഷമായത് കണക്കിലെടുത്ത്, പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി ഉപപ്രധാനമന്ത്രി സണ്‍ ചുന്‍ലാനെ ഷാങ്ഹായിലേക്ക് അയച്ചിട്ടുണ്ട്. രോഗബാധിതരെ കണ്ടെത്തുന്നതിനായി ഷാങ്ഹായ് പ്രവിശ്യയില്‍ ഇന്ന് കൂട്ടപ്പരിശോധന നടത്തും.

26 ദശലക്ഷം ജനങ്ങളിലാണ് പരിശോധന നടത്തുക. രോഗപ്രതിരോധ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി സൈന്യത്തെയും, ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരെയും ഷാങ്ഹായിലേക്ക് അയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week