വാഹനം ഇടിച്ചത് ചോദ്യം ചെയ്തു; ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് ക്രൂരമര്‍ദനം

കൊല്ലം: വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെ ക്രൂരമായി മര്‍ദിച്ച സംഘം അറസ്റ്റില്‍. കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുമായ ബിജുവിനാണ് പരിക്കേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് മനു, രാജേഷ്, പ്രദീപ് എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ഇന്‍സ്‌പെക്ടര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം ഇടിച്ചിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമികള്‍ മര്‍ദിച്ചത്.

ശബ്ദം കേട്ടെത്തിയ സമീപവാസികളും ഗ്രാമപഞ്ചായത്ത് അംഗങ്ങളുമാണ് ഇന്‍സ്‌പെക്ടറെ രക്ഷിച്ചത്. പാരിപ്പള്ളി പോലീസിന്റെ നേതൃത്വത്തിലാണ് ബിജുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News