25.6 C
Kottayam
Saturday, June 13, 2026

ഇന്ത്യയോട് കരുതലുമായി ഇറാന്‍; കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ അടിയന്തരമായി ഒഴിപ്പിക്കാന്‍ വ്യോമാതിര്‍ത്തി തുറന്നു; പ്രത്യേക ഇടനാഴി സൗകര്യം നല്‍കിയത് ഇന്ത്യക്ക് മാത്രം; ആയിരത്തോളം വിദ്യാര്‍ഥികളെ ഡല്‍ഹിയില്‍ എത്തിക്കും

Must read

ന്യൂഡല്‍ഹി: ഇസ്രയേലുമായുളള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട വ്യോമാതിര്‍ത്തി ഇന്ത്യക്കായി ഇറാന്‍ തുറന്നു. കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ അടിയന്തരമായി ഒഴിപ്പിച്ച് നാട്ടിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് വ്യോമാതിര്‍ത്തി തുറക്കല്‍. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി അടുത്ത രണ്ടുദിവസത്തിനകം, ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ ന്യൂഡല്‍ഹിയില്‍ എത്തിക്കും.

ആദ്യ വിമാനം ഇന്ന് രാത്രി 11.00 മണിക്ക് ലാന്‍ഡ് ചെയ്യും. രണ്ടാമത്തെയും മൂന്നാമത്തെയും ഫ്‌ളൈറ്റുകള്‍ ശനിയാഴ്ച രാവിലെയും വൈകിട്ടുമായി എത്തും.

- Advertisement -

ഇറാനും ഇസ്രയേലും തമ്മില്‍, മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍, രാജ്യാന്തര ഫ്‌ളൈറ്റുകള്‍ക്ക് ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ വേണ്ടി ഇന്ത്യക്ക് മാത്രമായി പ്രത്യേക ഇടനാഴി അനുവദിക്കുകയായിരുന്നു.

- Advertisement -

ഇസ്രയേലില്‍ നിന്നും ഇന്ത്യ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ധു ഇസ്രയേലിലേക്കും വ്യാപിപ്പിച്ചു. ഇസ്രയേലിലുള്ള ഇന്ത്യക്കാരെ കരമാര്‍ഗം അതിര്‍ത്തികടത്തി നാട്ടിലെത്തിക്കും. ഇന്ത്യക്കാര്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്യണമെന്നമെന്നാണ് പുതിയ നിര്‍ദ്ദേശം.

- Advertisement -

നേരത്തെ ഇസ്രയേലില്‍ നിന്നും മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കരമാര്‍ഗം മറ്റ് രാജ്യങ്ങളിലേക്ക് പോകണമെന്ന് ടെല്‍അവീവിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരുന്നു. ജോര്‍ദാനിലേക്കും ഈജിപ്തിലേക്കും ഈവീസയ്ക്ക് അപേക്ഷിക്കമെന്നും ഇസ്രയേലില്‍ തുടരുന്നവര്‍ എംബസിയുമായി ബന്ധപ്പെടണമെന്നുമായിരുന്നു നിര്‍ദ്ദേശം.

ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. 110 ഇന്ത്യക്കാരുമായി ഇറാനില്‍ നിന്നുള്ള ആദ്യ വിമാനം കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയിരുന്നു.ടെഹ്‌റാനില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥി സംഘമാണ് നാട്ടിലെത്തിയത്. ഇതില്‍ 90 പേരും കശ്മീരികളാണ്. അര്‍മേനിയന്‍ തലസ്ഥാനമായ യെരവാന്‍ വഴിയാണ് സംഘത്തെ നാട്ടിലെത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വ്യോമസേന വിമാനദുരന്തം; അഞ്ച് സൈനികർ മരിച്ചു, അപകടം ആസമിൽ

ന്യൂഡൽഹി: ആസാമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു....

രേണു സുധി ഗുരുതരമായ അസുഖത്തോട് പോരാടുന്നു; കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ

കോട്ടയം: മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ രേണു സുധി (അന്തരിച്ച പ്രമുഖ നടൻ കൊല്ലം സുധിയുടെ ഭാര്യ) ഗുരുതരമായ ഒരു അസുഖത്തോട് കടുത്ത പോരാട്ടത്തിലാണെന്ന നടുക്കുന്ന വിവരങ്ങൾ പുറത്ത്. കേരള ഹോം ഡിസൈൻ...

പതിനാറുകാരിയുടെ പീഡനം;പ്രതി അമ്മയെ പരിചയപ്പെട്ടത് ജയിലിൽ, കുട്ടി പിതാവിനാലും പീഡിപ്പിക്കപ്പെട്ടു

കാസർകോട്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ യുവതി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അതീവ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ അമ്മയുടെ അടുത്ത സുഹൃത്തായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി...

കോഴിക്കോട്ട് നിപ ഭീതിയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലുള്ള മൂന്നുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്, പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി നാളെ എത്തും

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആശങ്കയിലായിരുന്ന കോഴിക്കോട് ജില്ലയ്ക്ക് വലിയ ആശ്വാസമായി സ്രവ പരിശോധനാ ഫലം പുറത്ത്. ഹൈറിസ്ക് സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്നുപേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ പ്രാഥമിക ഘട്ടത്തിൽ രോഗവ്യാപന...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും ഭാര്യ സംഗീതയും വീണ്ടും ഒന്നിക്കുന്നു? ജന്മദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനമെന്ന് അഭ്യൂഹം, ചർച്ചയായി കുടുംബാംഗങ്ങളുടെ ഇടപെടൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രമുഖ നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് തികച്ചും അപ്രതീക്ഷിതമായ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്ന ഇരുവരും തങ്ങൾക്കിടയിലെ ഭിന്നതകൾ...

Popular this week