ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; എംജി രാജമാണിക്യം ദുരന്തനിവാരണ ഡിപ്പാർട്ട്മെന്റ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എം.ജി. രാജമാണിക്യത്തെ ദുരന്തനിവാരണ ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയായും കെ ഹിമയെ സിവിൽ സപ്ലൈസ് വകുപ്പ് കമ്മീഷണറായും നിയമിച്ചു.

ഡോ. വിനയ് ​ഗോയലിന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറുടെ അധികചുമതലയും മുഹമ്മദ് ഷഫീഖിന് കേരളാ ​ഗുഡ്സ് ആന്റ് സർവീസ് ടാക്സ് അഡീ. ‍‍ഡയറക്ടറുടെ അധിക ചുമതലയും നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News