25.4 C
Kottayam
Friday, May 17, 2024

ചരിത്രത്തിലാദ്യമായി പാലാ പിടിച്ച് എൽ.ഡി.എഫ്, കിംഗ് മേക്കറായി ജോസ് കെ മാണി

Must read

കോട്ടയം: ചരിത്രത്തിലാദ്യമായി പാലാ മുൻസിപ്പാലിറ്റിയിൽ ഭരണം ഉറപ്പിച്ച് ഇടതുമുന്നണി. ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുമുന്നണി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. പാലാ മുൻസിപ്പാലിറ്റിയിലെ 14 വാര്‍ഡിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികൾ ജയിച്ചു . യുഡിഎഫിന് എട്ട് വാര്‍ഡിൽ മാത്രമാണ് ജയിച്ച് കയറാൻ കഴിഞ്ഞത്.

ജോസ് കെ മാണി വിഭാഗവുമായി യോജിച്ച് മത്സരത്തിനിറങ്ങിയ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ വലിയ നേട്ടം ഉണ്ടാക്കാൻ ഇടത് മുന്നണിക്ക് ആയിട്ടുണ്ട്. കോട്ടയം ഇടുക്കി എറണാകുളം എന്നീ ജില്ലകളിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇത് പ്രകടവുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week