ചരിത്രത്തില്‍ ആദ്യമായി മില്‍മ ഭരണം എല്‍.ഡി.എഫിന്

തിരുവനന്തപുരം: 38 വര്‍ഷമായി കോണ്‍ഗ്രസ് കൈവശം വെച്ചിരുന്ന കേരള ക്ഷീരോല്‍പ്പാദക സഹകരണസംഘം ഇടതുപക്ഷം ഭരിക്കും. മില്‍മ ചെയര്‍മാനായി കെ.എസ് മണിയെ തെരഞ്ഞെടുത്തു. അഞ്ചിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് വിജയം.

മലബാര്‍ മേഖലയില്‍ നിന്നുള്ള നാല് വോട്ടും അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയിലെ നോമിനേറ്റ് ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുടെ വോട്ടും നേടിയാണ് കെ.എസ് മണിയുടെ വിജയം.

കോണ്‍ഗ്രസില്‍ നിന്ന് ജോണ്‍ തെരുവത്താണ് മണിക്കെതിരെ കെ എസ് മത്സരിച്ചത്. മില്‍മയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിവന്ന 1983 മുതല്‍ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ചെയര്‍മാന്‍. 2019ല്‍ അദ്ദേഹം ഒഴിഞ്ഞപ്പോഴാണ് പി.എ ബാലന്‍ മാസ്റ്റര്‍ ചെയര്‍മാനായത്.

മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഭരണം സിപിഐഎമ്മിനാണ്. ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നാല് പ്രതിനിധികളാണ് ഉണ്ടായിരുന്നത്. എറണാകുളം മേഖലാ യൂണിയന്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ കൈവശമുള്ളത്. അവിടെ നിന്ന് അഞ്ച് പ്രതിനിധികളാണ് ഫെഡറേഷനിലുള്ളത്. മില്‍മ ചെയര്‍മാനായിരുന്ന പി. എ ബാലന്‍ മാസ്റ്റര്‍ മരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നതും കെ. എസ് മണി തെരഞ്ഞെടുക്കപ്പെട്ടതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News