KeralaNews

എന്നെ ട്രോളിക്കോളൂ,പഠിച്ച് പാസ്സാകുന്ന വിദ്യാര്‍ഥികളെ വെറുതെ വിടണം- മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയശതമാനം ഉയർന്നതിന്റെ പേരിൽ വിദ്യാർഥികളെ സാമൂഹ്യമാധ്യമങ്ങളിൽ ട്രോളുന്ന രീതി അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷയിൽ വിജയിച്ചതന്റെ പേരിൽ വിദ്യാർഥികളെ ആക്ഷേപിക്കുന്നത് എന്തിന്റെ പ്രശ്നമാണെന്ന് മനസ്സലാകുന്നില്ല. വിദ്യാർഥികളുടെ മനോവീര്യം തകർക്കുന്നതും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ പരിഹാസം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയനേതാക്കളെ ട്രോളുന്നത് പോലെയല്ല കൊച്ചുകുട്ടികളെ പരിഹസിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകൾ

പരീക്ഷയിൽ വിജയിച്ചുവെന്ന് പറഞ്ഞ് വിദ്യാർഥികളെ ആക്ഷേപിക്കുന്ന ഒരു രീതി കണ്ടുവരുന്നു. ഇത് എന്തിന്റെ പ്രശ്നമാണെന്ന് മനസ്സിലാകുന്നില്ല. സ്കൂളിൽ പോകാത്തവരും പരീക്ഷ പാസ്സായി, അന്യസംസ്ഥാന തൊഴിലാളികളും പരീക്ഷ പാസ്സായിട്ടുണ്ട് തുടങ്ങിയ ട്രോളുകൾ കണ്ടു. തമാശ നല്ലതാണ്, എല്ലാവർക്കും ഇഷ്ടവുമാണ്. പക്ഷേ കുട്ടികളെ പരിഹസിക്കുന്നത് സമൂഹത്തിലെ ഭൂരിഭാഗം പേരും അംഗീകരിക്കുന്നില്ല. ഇത്തരം ട്രോളുകളുണ്ടാക്കുന്നവർ മാത്രമാണ് ഇതെല്ലാം ആസ്വദിക്കുന്നത്.

നമ്മുടെ കുട്ടികളാണ് അവർ, കഷ്ടപ്പെട്ട് പഠിച്ചാണ് മിടുക്കരായി പരീക്ഷ പാസ്സാകുന്നത്. അവരുടെ മനോവീര്യം തകർക്കുന്നതും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ പ്രവൃത്തികൾ ഒഴിവാക്കണം. ഒരുപാട് കുട്ടികൾ കരഞ്ഞുകൊണ്ട് വിളിക്കുകയും മന്ത്രിക്ക് ഉൾപ്പെടെ നേരിട്ട് പരാതി നൽകുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ മാതാപിതാക്കൾ കൂലിപ്പണിക്കാരും തോട്ടം തൊഴിലാളികളുമൊക്കെയാണ്, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലാണ് പഠിച്ച് പരീക്ഷയെഴുതുന്നതെന്നാണ് പലരും പറയുന്ന പരാതി.

ഒരു ജനാധിപത്യ സമൂഹമാണ്, അതിരു കടക്കുന്നത് ശരിയല്ല. ഇത്തരം ട്രോളുകളും പരിഹാസങ്ങളും കുറച്ചധികമായി കാണുന്നതിനാലാണ് ഇത് പറയുന്നത്. രാഷ്ട്രീയ പ്രവർത്തകരെന്ന നിലയിൽ ഞങ്ങളൊക്കെ ഇതെല്ലാം കാണുകയും സന്തോഷിക്കുകയും ദുഖിക്കുകയുമൊക്കെ ചെയ്താണ് ഇതുവരെ എത്തിയത്. അതുപോലെ വിദ്യാർഥികളെ പരിഹസിക്കരുത്.

മന്ത്രിയുടെ വാർത്താ സമ്മേളനത്തിൻ്റെ പൂർണ്ണരൂപം:

വിദ്യാര്‍ഥി ജീവിതത്തിന്‍റെ വഴിത്തിരിവായി കണക്കാക്കുന്നതും സ്കൂള്‍ ജീവിതത്തിന്‍റെ അവസാനഘട്ടവുമാണ് ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസം. കോവിഡ് മഹാമാരിക്കാലത്ത് വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സാഹചര്യമില്ലായിരുന്നു. എന്നിരുന്നാലും *2020 ജൂണ്‍ 1ന്* ഡിജിറ്റല്‍ ക്ലാസ്സുകളുമായി പ്ലസ് ടു അധ്യയനം ആരംഭിക്കുകയുണ്ടായി. 2021 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ SSLC, Plus Two വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണങ്ങള്‍ക്കുവിധേയമായി വിദ്യാലയങ്ങളിലെത്താനും പഠനപ്രവര്‍ത്തനങ്ങള്‍ തുടരുന്ന തിനുമുള്ള അവസരം ഒരുക്കിയിരുന്നു. തുടര്‍ന്ന് *2021 ഏപ്രില്‍ 8 മുതല്‍ 26* വരെ രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ നടക്കുകയുണ്ടായി.

ഹയര്‍സെക്കന്‍ററിക്ക് കേരളത്തിനകത്തും പുറത്തുമായി *2004* പരീക്ഷാ കേന്ദ്രങ്ങളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിക്ക് *389* പരീക്ഷാ കേന്ദ്രങ്ങളുമാണ് സജ്ജമാക്കിയത്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് എല്ലാ പരീക്ഷാ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുള്ളത്. റഗുലര്‍ കുട്ടികള്‍ക്കു പുറമേ ഓപ്പണ്‍ സ്കൂള്‍ , ടെക്നിക്കല്‍ ഹയര്‍സെക്കന്‍ററി, സ്പെഷ്യല്‍ സ്കൂള്‍, ആര്‍ട് ഹയര്‍സെക്കന്‍ററി എന്നിവയിലും പരീക്ഷകള്‍ നടത്തുകയുണ്ടായി

*26/04/2021* ന് പരീക്ഷകള്‍ അവസാനി ച്ചുവെങ്കിലും തുടര്‍ന്നുവന്ന സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ കാരണം മൂല്യനിര്‍ണ്ണയം ഒരു മാസത്തിലേറെ വൈകിയാണ് ആരംഭിക്കാനായത്. ഹയര്‍സെക്കന്‍ററിക്ക് 79 മൂല്യനിര്‍ണ്ണയ ക്യാമ്പുകളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിക്ക് 8 മൂല്യനിര്‍ണ്ണയ ക്യാമ്പുകളും സജ്ജീകരിച്ചിരുന്നു. ഹയര്‍സെക്കന്‍ററിയില്‍ 21,500 അധ്യാപകരും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിയില്‍ 3,727 അധ്യാപകരും മൂല്യനിര്‍ണ്ണയ ജോലികളില്‍ വ്യാപൃതരായിരുന്നു. *2021 ജൂണ്‍ 1 മുതല്‍ 25* വരെ തീയതികളിലായി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി.

മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രായോഗിക പരീക്ഷകള്‍ തിയറി പരീക്ഷകള്‍ക്കുശേഷമാണ് നടത്തിയത്. *2021 ജൂണ്‍ 28 മുതല്‍ ജൂലൈ 14* വരെ തീയതികളിലായി പ്രായോഗിക പരീക്ഷകള്‍ നടന്നു. പ്രായോഗിക പരീക്ഷയുടെ തുടക്കഘട്ടത്തില്‍ കോവിഡ് ബാധിതരായവര്‍ക്ക് പിന്നീട് പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അവസരം നല്‍കി. ഏതെങ്കിലും കാരണവശാല്‍ പ്രായോഗിക പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷയോടൊപ്പം നടത്തുന്ന പ്രായോഗിക പരീക്ഷയില്‍ പിന്നീട് അവസരം നല്‍കുന്നതാണ്.

കോവിഡ് 19 വ്യാപനം മൂലം ഇന്ത്യയില്‍ പ്രധാനപ്പെട്ട പല പരീക്ഷാബോര്‍ഡുകളും പരീക്ഷകള്‍ റദ്ദ് ചെയ്തുവെങ്കിലും കേരളത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഇന്ന് ഫലം പ്രഖ്യാപിക്കുകയാണ്. ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിനുയോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കായി *2021 ആഗസ്റ്റ് 11 മുതല്‍ SAY/Improvement* പരീക്ഷയും നടത്തുന്നതാണ്.

*ഹയര്‍സെക്കന്‍ററി പരീക്ഷാഫലം മാര്‍ച്ച് 2021*

2021 മാര്‍ച്ച് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ററി പരീക്ഷയില്‍ *87.94* ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം *85.13* ആയിരുന്നു (വ്യത്യാസം *2.81* ശതമാനം കൂടുതല്‍)

ആകെ 2035 സ്കൂളുകളിലായി സ്കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് *3,73,788 ( മൂന്ന് ലക്ഷത്തി എഴുപത്തി മുവായിരത്തി എഴുനൂറ്റി എണ്‍പത്തിയെട്ട്)* പേര്‍ പരീക്ഷ എഴുതിയതില്‍ *3,28,702 ( മൂന്ന് ലക്ഷത്തി ഇരുപത്തി എണ്ണായിരത്തി എഴുന്നൂറ്റി രണ്ട്)* പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.

*ഓപ്പണ്‍ സ്കൂള്‍*
പരീക്ഷ എഴുതിയവരുടെ എണ്ണം 47,721
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 25,292
വിജയശതമാനം 2021 ൽ 53.00
വിജയശതമാനം 2020 ൽ 43.64

*റഗുലര്‍ സ്കൂള്‍ ഗോയിംഗ് (കോമ്പിനേഷന്‍ അടിസ്ഥാനത്തില്‍)*

സയന്‍സ് വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,76,717
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,59,958
വിജയശതമാനം 90.52

ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം 79,338
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 63,814
വിജയശതമാനം 80.43

കോമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,17,733
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,04,930
വിജയശതമാനം 89.13

ടെക്നിക്കല്‍ വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,198
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,011
വിജയശതമാനം 84.39

ആര്‍ട്ട് (കലാമണ്ഡലം) വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 75
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 67
വിജയശതമാനം 89.33

*റഗുലര്‍ സ്കൂള്‍ ഗോയിംഗ് (സ്കൂള്‍ വിഭാഗമനുസരിച്ച്)*

സര്‍ക്കാര്‍ വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,58,380
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,34,655
വിജയശതമാനം 85.02

എയ്ഡഡ് വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,91,843
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,73,361
വിജയശതമാനം 90.37

അണ്‍ എയ്ഡഡ് വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 23,358
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 20,479
വിജയശതമാനം 87.67

സ്പെഷ്യല്‍ സ്കൂൾ വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 207
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 207
വിജയശതമാനം 100.00

ടെക്നിക്കല്‍ വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,198
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,011
വിജയശതമാനം 84.39

ആര്‍ട്ട് (കലാമണ്ഡലം) വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 75
ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 67
വിജയശതമാനം 89.33

*റിസള്‍ട്ട് – മാര്‍ച്ച് 2021*

1) വിജയശതമാനം ഏറ്റവും കൂടിയ ജില്ല *എറണാകുളം (91.11%)*

2) വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല *പത്തനംതിട്ട (82.53%)*

3) നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളുടെ എണ്ണം *136* (114)
സര്‍ക്കാര്‍ സ്കൂളുകള്‍ 11 (7)
എയ്ഡഡ് സ്കൂളുകള്‍ 36 (36)
അണ്‍ എയ്ഡഡ് സ്കൂളുകള്‍ 79 (62)
സ്പെഷ്യല്‍ സ്കൂളുകള്‍ 10 (9)

4) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല *മലപ്പുറം (57,629 പേര്‍)*

5) ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല *വയനാട് (9,465 പേര്‍)*

6) മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം *48,383 (മുന്‍വര്‍ഷം 18,510)*

7) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ A+ ഗ്രേഡിനര്‍ഹരാക്കിയ ജില്ല *മലപ്പുറം (6,707പേര്‍ )*

8) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സ്കൂള്‍ *സെന്‍റ് മേരിസ് എച്ച്.എസ്.എസ് പട്ടം, തിരുവനന്തപുരം (841 പേര്‍)*

9) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സര്‍ക്കാര്‍ സ്കൂള്‍ *രാജാസ് ജി.എച്ച്.എസ്.എസ് കോട്ടക്കല്‍, മലപ്പുറം (705) പേര്‍*

10) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ എയ്ഡഡ് സ്കൂള്‍ *സെന്‍റ് മേരിസ് എച്ച്.എസ്.എസ് പട്ടം, തിരുവനന്തപുരം (841 പേര്‍)*

വ്യക്തിഗതമായ പരീക്ഷാഫലം വൈകുന്നേരം 4 മണി മുതല്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശി ച്ചിട്ടുള്ള വെബ്സൈറ്റുകളില്‍ ലഭ്യമാകുന്നതാണ്.

*പ്രധാന തീയതികള്‍*

പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി *31/07/2021*

സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി *31/07/2021*

സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷ* ആഗസ്റ്റ് 11* മുതല്‍

ഹയര്‍സെക്കന്‍ററി പ്രായോഗീക പരീക്ഷ *2021 ആഗസ്റ്റ് 5, 6* തീയതികളില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker