FeaturedKeralaNationalNews

ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള അവസാന ദിനം ഇന്ന്; അവസരം ഇനി ഉണ്ടായേക്കില്ല

ന്യൂഡൽഹി: എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും  ജൂൺ 26 വരെയായിരുന്നു ഇപിഎഫ്ഒ നേരത്തെ അനുവദിച്ചിരുന്ന സമയപരിധി. പിന്നീട് ഇത് ജൂലൈ 11 വരെ നീട്ടുകയായിരുന്നു.  ജീവനക്കാർക്ക് സംയുക്ത അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന അവസരണമാണ് ഇതെന്ന് ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. 

കെ‌വൈ‌സി അപ്‌ഡേറ്റ് ചെയ്യുന്നതിലോ, സംയുക്ത ഓപ്ഷൻ‍ നൽകുന്നതിലോ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നവർ ഉടൻ തന്നെ  EPFiGMS -ൽ പരാതി നൽകണം. 

നാല് തവണയായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇപിഎഫ്ഒ നീട്ടുന്നത്. അതിനാൽ ഇനി ഒരിക്കൽ കൂടി നീട്ടിവെക്കൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.  നേരത്തെ ഉയർന്ന ഇപിഎസ് പെൻഷന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 3 ആയിരുന്നു. എന്നാൽ യോഗ്യതയുള്ള ജീവനക്കാർക്ക് എങ്ങനെ അപേക്ഷിക്കാം എന്നത് സംബന്ധിച്ച സർക്കുലറുകൾ പുറപ്പെടുവിക്കാൻ ഇപിഎഫ്ഒ കാലതാമസം വരുത്തിയതിനാൽ.  സമയപരിധി 2023 മെയ് 3 വരെ നീട്ടുകയായിരുന്നു. പിന്നീട്, സമയപരിധി വീണ്ടും 2023 ജൂൺ 26 വരെ നീട്ടി. 

വർഷങ്ങൾ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് ജീവനക്കാർ ഉയർന്ന പിഎഫ് പെൻഷനുള്ള ഉത്തരവ് നേടിയെടുത്തത്. നിലവിൽ പിഎഫ് പെൻഷൻ പദ്ധതിയിൽ 5,33,166 വിരമിച്ച ജീവനക്കാരുണ്ട്. 6,79,78,581 ഓളം പേർ പദ്ധതിയിൽ തുടരുന്നുമുണ്ട്. വിരമിച്ച ജീവനക്കാരിൽ പകുതിയിലധികം പേർക്കും കുറഞ്ഞ തുകയാണ് നിലവിൽ പെൻഷനായി ലഭിക്കുന്നത്. 

ആർക്കൊക്കെ അപേക്ഷിക്കാം

എംപ്ലോയീസ് പെൻഷൻ പദ്ധതി ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ വിരലിലെണ്ണാവുന്ന ആളുകൾക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. തുടക്കത്തിൽ സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ഈ പദ്ധതിക്ക് അർഹതയുണ്ടായിരുന്നത്. പിന്നീട്  1995-ൽ സർക്കാർ ഈ പദ്ധതി വിപുലീകരിച്ചു, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സാമൂഹിക സുരക്ഷയിൽ നിന്ന് പ്രയോജനം നേടാൻ ഈ പദ്ധതി  അനുവദിച്ചു. അതിനാൽ ഈ പദ്ധതിയെ എംപ്ലോയീസ് പെൻഷൻ സ്കീം-1995 എന്നും വിളിക്കുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തിന് കീഴിലാണ് ഇപിഎസ് അവതരിപ്പിച്ചത് മുതൽ, അതിന്റെ ആനുകൂല്യങ്ങൾ ഇപിഎഫിന് കീഴിലുള്ള എല്ലാ ജീവനക്കാരിലേക്കും എത്തിത്തുടങ്ങി. എന്നാൽ, പ്രതിമാസം 15,000 രൂപ അടിസ്ഥാന ശമ്പളവും ഡിഎയും ഉള്ള ജീവനക്കാർക്ക് മാത്രമേ ഇപിഎസ് ആനുകൂല്യത്തിന് അർഹതയുള്ളൂ എന്ന നിബന്ധനയുണ്ടായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker