കോഴിക്കോട് കത്തിനശിച്ചത് ഒരു കോടിയിലധികം വിലയുള്ള ലാന്റ് റോവര്‍

കോഴിക്കോട്: നടക്കാവില്‍ കത്തി നശിച്ചത് ഒരു കോടിയിലധികം വിലയുള്ള പുത്തന്‍ ലാന്റ് റോവര്‍ വെലാര്‍ കാര്‍. കിഴക്കേ നടക്കാവിലെ ഫുട്ബോള്‍ ടര്‍ഫ് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട കാര്‍ പൂര്‍ണ്ണമായി കത്തിനശിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ 7.15 ഓടെയാണ് സംഭവം നടന്നത്. ടര്‍ഫില്‍ കളിക്കാനെത്തിയ കോഴിക്കോട്ടെ വ്യാപാരിയായ പ്രജീഷ് കാര്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോഴാണ് വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. വെള്ളമൊഴിച്ച് തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണ്ണമായി കത്തുകയായിരുന്നു.

സമീപത്തെ വാഹനങ്ങള്‍ ഉടന്‍ മാറ്റിയതിനാല്‍ മറ്റു അപകടങ്ങള്‍ ഒഴിവായി. രണ്ട് മാസം മുമ്പ് വാങ്ങിയ, മികച്ച സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പ് നല്‍കുന്ന ലക്ഷ്വറി വാഹനമാണ് കത്തിയത്. സാധാരണ ഗതിയില്‍ ഇത്തരം അപകടങ്ങളില്‍ പെടാത്ത വാഹനത്തിന്റെ എഞ്ചിനില്‍ നിന്ന് പുക ഉയര്‍ന്നതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ കമ്പനി വിശദ പരിശോധന നടത്തിയേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News