കണ്ണൂർ: അമ്പായത്തോട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തിയ സംഭത്തിൽ കൊട്ടിയൂർ വനത്തിലും സമീപ പ്രദേശങ്ങളിലും തെരച്ചിൽ ഊർജിതമാക്കാൻ പോലീസ്. മാവോയിസ്റ്റ് നേതാവ് മൊയ്തീൻ സംഘത്തിലുണ്ടായിരുന്നതായി വനപാലകർ തിരിച്ചറിഞ്ഞിട്ടുണ്ട്.
ആയുധധാരികളായ രണ്ട് പുരുഷൻമാരും സ്ത്രീയും അടങ്ങിയ സംഘമാണ് പ്രദേശത്ത് എത്തിയത്. വനപാലകരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേളകം പോലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടാകാം എന്നും ഇവർ സമീപ പ്രദേശങ്ങളിൽ തന്നെ ഉണ്ടാകുമെന്നും പോലീസ് പറയുന്നു.
മുൻപ് മാവോയിസ്റ്റുകൾ എത്തിയിട്ടുള്ള കോളയാട് പഞ്ചായത്തിലെ പെരുവ, ചെക്യേരി കോളനികളിലും ആറളം, കേളകം പഞ്ചായത്തിലെ ശാന്തിഗിരി, കരിയം കാപ്പ് മേഖലകളിലും പോലീസ് നിരീക്ഷണം ശക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കൊട്ടിയൂർ അമ്പായത്തോട് പാൽച്ചുരം കോളനിക്ക് എതിർവശം വന്യജീവി സങ്കേതത്തിലെ പള്ളിയറ ചെക്ക്ഡാം പരിസരത്ത് മാവോയിസ്റ്റുകൾ എത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News