25.5 C
Kottayam
Friday, June 5, 2026

പൂട്ടുപൊളിച്ച് അകത്തു കയറി കുറ്റിയിട്ടു: ക്യാമറക്കണ്ണുകള്‍ എല്ലാം ഒപ്പിയെടുത്തു; അടച്ചിട്ട വീട്ടില്‍ കയറിയ കള്ളനെ യുഎസ്സിലിരുന്ന് പൊക്കി വീട്ടുടമ

Must read

ഹൈദരാബാദ്: ഹൈദരാബാദിലെ വീട്ടില്‍ കയറിയ കള്ളനെ യുഎസ്സിലിരുന്ന് പിടികൂടി വീട്ടുടമസ്ഥന്‍. വീട്ടില്‍ സ്ഥാപിച്ച അത്യാധുനിക സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണു ഹൗസിങ് കോളനിയിലെ വീട്ടില്‍ കയറിയ കള്ളനെ പിടിച്ചത്. അടച്ചിട്ട വീടുകളില്‍ മാത്രം കവര്‍ച്ച നടത്തി കുപ്രസിദ്ധനമായ ടി രാമകൃഷ്ണന്‍ എന്ന കള്ളനാണ് അറസ്റ്റിലായത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഹൈദരാബാദ് പോലീസ് സ്റ്റേഷന്‍ പരിധില്‍പ്പെട്ട കുക്കാട്ടുപള്ളി ഹൗസിങ് കോളനിയിലെ അടച്ചിട്ട വീട്ടിലാണ് കള്ളന്‍ കയറിയത്. അമേരിക്കയില്‍ കഴിയുന്ന ഉടമ വീടിനു ചുറ്റും ആളുകളുടെ സാന്നിധ്യമുണ്ടായാല്‍ അലര്‍ട്ട് നല്‍കുന്ന അത്യാധുനിക സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.

ഇതൊന്നുമറിയാതെ കള്ളന്‍ വീടിന്റെ പൂട്ടുപൊളിച്ച് അകത്തു കയറി വാതിലടച്ച് ഉള്ളില്‍നിന്നു കുറ്റിയിട്ടു. പെട്ടെന്ന് ആരെങ്കിലുമെത്തിയാല്‍ വീട്ടുകാര്‍ ഉറങ്ങുകയാണെന്നേ തോന്നൂ. പക്ഷേ ഉറങ്ങാതിരുന്ന ക്യാമറക്കണ്ണുകള്‍ ഇതെല്ലാം ഒപ്പിയെടുത്തു, ഉടമയെ അറിയിച്ചുകൊണ്ടിരുന്നു. ദൃശ്യങ്ങള്‍ കണ്ടു ഞെട്ടിയ ഉടമ നേരെ പോലീസിനെയും അയല്‍വാസികളെയും വിവരമറിയിച്ചു.

ഹൈദരാബാദ് സ്റ്റേഷനിലെ ഇന്‍വെസ്റ്റിഗേറ്റീവ് ഇന്‍സ്‌പെക്ടറും രണ്ടു കോണ്‍സ്റ്റബിള്‍മാരും വീട്ടിലെത്തി കതകില്‍ മുട്ടി. പക്ഷേ ആരും വാതില്‍ തുറന്നില്ല. പിന്നീട് ഇന്‍സ്‌പെക്ടര്‍ ജനല്‍വഴി അകത്തു കയറി പരിശോധിച്ചു. വീട്ടിലെ അലമാരകളും മേശകളും തുറന്നു പണവും ആഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും എടുത്തുകൊണ്ടുപോകാനായി ഒരുക്കിവച്ചതായി കണ്ടെത്തി.

- Advertisement -

വിശദമായ പരിശോധനയില്‍ കിടപ്പുമുറിക്കകത്ത് കള്ളനുണ്ടെന്നു മനസ്സിലായി. കീഴടങ്ങിയില്ലെങ്കില്‍ വെടിവച്ചിടുമെന്ന മുന്നറിയിപ്പ് നല്‍കിയതോടെ
കട്ടിലിന്റെ അടിയില്‍ ഒളിച്ചിരുന്ന കള്ളന്‍ പുറത്തിറങ്ങി. വീട്ടില്‍ കള്ളന്‍ കയറുന്നതിന്റെയും പിടികൂടൂന്നതിന്റെയും ദൃശ്യങ്ങള്‍ ഉടമ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണു വിവരം പുറംലോകം അറിഞ്ഞത്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week