ഇതുപോലെയുള്ള നാറികള്‍ എന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടും; ലക്ഷ്മി പ്രിയ

മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ലക്ഷ്മി പ്രിയ. സാമൂഹ്യ മാധ്യമങ്ങളിലും താരം സജീവമാണ്. ചിലപ്പോഴൊക്കെ തന്റെ അഭിപ്രായങ്ങള്‍ കാരണം കടുത്ത വിമര്‍ശനം താരത്തിന് നേരിടേണ്ടി വരാറുണ്ട്. പക്ഷേ ലക്ഷ്മിപ്രിയ അതൊന്നും വകവയ്ക്കാറില്ല.
ഇപ്പോള്‍ ഒരുത്തി പ്രസ് മീറ്റിനിടയിലെ വിനായകന്റെ വിവാദ പരാമര്‍ശങ്ങളെക്കുറിച്ചുള്ള തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ് ലക്ഷ്മി .

ഇതുപോലെയുള്ള നാറികള്‍ എന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാല്‍ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താല്‍പ്പര്യം ഉണ്ടോ എന്നു ചോദിച്ചാല്‍ താല്പ്പര്യമില്ലെങ്കില്‍ നോ എന്ന വാക്കില്‍ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്?

സ്ത്രീ സുരക്ഷ സോ കോള്‍ഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല. അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്. പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യില്‍ തന്നെയാണ്. ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല സ്വയം ഒരു ‘തീ ‘ ആവുക ഓരോ പെണ്ണും എന്നുമായിരുന്നു ലക്ഷ്മി പ്രിയ ഫേസ്ബുക്കില്‍ കുറിച്ചത്.

ആ പേര് എഴുതാന്‍ പോലും ഇഷ്ട്ടമില്ല. അത്രയ്ക്ക് വെറുത്തു. ഞാന്‍ ആ സദസ്സില്‍ ഉണ്ടായിരുന്നു എങ്കില്‍ ഒരു നോട്ട് പാഡ് എങ്കിലും എടുത്ത് അവന്റെ മുഖത്തേക്ക് എറിഞ്ഞിട്ട് ആ പത്രപ്രവര്‍ത്തകക്കുട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചേനെ. കേസും വഴക്കും പിന്നെ നോക്കും എന്നും ലക്ഷ്മി പ്രിയ കമന്റുകള്‍ക്ക് മറുപടിയായി കുറിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News