24 C
Kottayam
Thursday, June 4, 2026

Gold price hike; സ്വർണവിലയില്‍ വീണ്ടും വർധനവ്

Must read

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില കുതിക്കുന്നതാണ് കേരളത്തിലും സ്വർണ വില ഉയരാൻ കാരണം. ഇന്ന് സ്വർണ വില ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഉയർന്നത്.ഇന്നത്തെ 22 കാരറ്റ് സ്വർണ വില ഗ്രാമിന് 4820 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 38560 രൂപയായി ഉയർന്നു.

ഇന്നലെ സ്വർണവില പവന് 480 രൂപ കൂടി 38,360ല്‍ എത്തി. ഗ്രാം വില 60 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4795 രൂപ. രണ്ടു ദിവസം തുടര്‍ച്ചയായി സ്വർണ വില പവന് 680 രൂപയാണ് വര്‍ധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് സ്വർണ വില ഉയർന്നിരുന്നു. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 2000 ഡോളറിന് മുകളിലേക്ക് വില കുതിച്ചിരുന്നു. പിന്നീട് വില ഇടിഞ്ഞു. യുദ്ധ പ്രതിസന്ധിയാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില പെട്ടന്ന് വര്‍ദ്ധിപ്പിച്ചതെങ്കിലും കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് സ്വര്‍ണ വില.

സംസ്ഥാനത്ത് ഹോൾമാർക് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വില. അതേസമയം വെള്ളി വിലയിൽ നേരിയ വർധനയുണ്ടായി. ഗ്രാമിന് ഒരു രൂപയാണ് വർധിച്ചത്. 74 രൂപയാണ് ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില.

- Advertisement -

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ വില ഇങ്ങനെ ..

- Advertisement -

മാർച്ച് 21

22 കാരറ്റ് സ്വർണ വില ഗ്രാമിന് 10 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4740 രൂപ
ഒരു പവന് വില 37920 രൂപ.

- Advertisement -

മാർച്ച് 22

22 കാരറ്റ് സ്വർണ വില ഗ്രാമിന് 35 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4775 രൂപ
ഒരു പവന് വില 38200 രൂപ

മാർച്ച് 23

22 കാരറ്റ് സ്വർണ വില ഗ്രാമിന് 40 രൂപ കുറഞ്ഞു
സ്വർണ വില ഗ്രാമിന് 4735 രൂപ
ഒരു പവന് വില 37880 രൂപ

മാർച്ച് 24

22 കാരറ്റ് സ്വർണ വില ഗ്രാമിന് 60 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4795 രൂപ
ഒരു പവന് വില 38360 രൂപ

മാർച്ച് 25 (ഇന്ന്)

22 കാരറ്റ് സ്വർണ വില ഗ്രാമിന് 25 രൂപ കൂടി
സ്വർണ വില ഗ്രാമിന് 4820 രൂപ
ഒരു പവന് വില 38560 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week