EntertainmentKeralaNews

മോഹൻലാലിനോടുള്ള പ്രണയം മൂലം അവിവാഹിതയായി തുടരുന്ന ലക്ഷ്മി ഗോപാൽ സ്വാമി ? തുറന്ന് പറഞ്ഞ് താരം

കൊച്ചി:മലയാളികൾക്ക് ഏറെ പരിചിതയായ നായികയാണ് ലക്ഷ്മി ഗോപാലസ്വാമി. അഭിനയത്തോടൊപ്പം താരത്തിന്റെ നൃത്തത്തിനും ആരധകർ ഏറെയാണ്. ഇപ്പോൾ പാട്ടും നൃത്തവും ഇഴചേരുന്ന ലയങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി. സിനിമയുടെയോ നൃത്തപരിപാടികളുടെയോ തിരക്കില്ലാത്ത 2 വർഷങ്ങൾ… ഇഷ്ടംപോലെ സമയം ഇഷ്ടങ്ങൾക്കായി വിനിയോഗിച്ച് ജീവിതത്തെ കൂടുതൽ ഭംഗിയാക്കുകയാണ് ലക്ഷ്മി. ജീവിതത്തിന് വേഗം കുറയുമ്പോൾ അത് കൂടുതൽ ആസ്വാദ്യമാകുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്.

അഭിനയത്തിലും നൃത്തത്തിലും തിളങ്ങിയ ലക്ഷ്മി ഗോപാലസ്വാമിയുടെ സ്വകാര്യ ജീവിതം പരിശോധിക്കുമ്പോൾ പലപ്പോഴും ഒറ്റപ്പെട്ടുപോയോ എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. അൻപത് വയസോളമായിട്ടും ഇനിയും വിവാഹമായില്ലേ എന്ന പതിവ് ചോദ്യം ലക്ഷ്മിയും നേരിടാറുണ്ട്.

മോഹൻലാലിനോട് പ്രണയമായിരുന്നു എന്നും എന്നാൽ, അദ്ദേഹം വിവാഹിതനായത് കൊണ്ടാണ് ലക്ഷ്മി വിവാഹം ചെയ്യാതിരുന്നതെന്നും പലപ്പോഴും ഗോസിപ്പികൾ ഉയർന്നിരുന്നു. എന്നാൽ അതിനൊക്കെ മറുപടി കൊടുത്തുകൊണ്ട് താരം തന്നെ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ്. ഒരു പ്രമുഖ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ലക്ഷ്മി ആ സത്യാവസ്ഥ വെളിപ്പെടുത്തിയത്.

” ഞാൻ പതിനേഴാം വയസ്സുമുതൽ സാമ്പത്തികമായി സ്വതന്ത്രമായി ജീവിക്കുന്ന വ്യക്തിയാണ്. സാമ്പത്തിക സുരക്ഷിതത്വം നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ് .ഞാൻ പതിനേഴാം വയസ്സു മുതൽ മോഡലിങ് ചെയ്ത് വരുമാനമുണ്ടാക്കിയിരുന്നു. ഡാൻസ് പെർഫോമൻസിന് പോയിരുന്നു.

റഷ്യയിലെ ചെർണോബിൽ ഡിസാസ്റ്റർ ഫൗണ്ടേഷന്റെ ക്ഷണം അനുസരിച്ച് ബെലാറസിൽ പോയി ഡാൻസ് ചെയ്തിട്ടുണ്ട്. അന്നെനിക്ക് 20 വയസ്സു പോലുമായില്ല. നടിയായ ഉടനെ ഞാനൊരു കാർ വാങ്ങി. അന്ന് ലോണെടുത്ത് ഫിയറ്റ് പാലിയോയാണ് വാങ്ങിയത്. മാസം 8,000 രൂപ ലോണടയ്ക്കണം. എനിക്കത് വലിയ ടെൻഷനായി. ഇതിനു കഴിയുമോയെന്ന പേടി.

ഞാൻ ആ കാറുമായി അടുത്തുള്ള ലക്ഷ്മി ദേവിയുടെ ക്ഷേത്രത്തിൽ പോയി പ്രാർഥിച്ചു. പിറ്റേ ദിവസം എനിക്ക് ‘ഈനാട് ’ ടിവിയുടെ വലിയൊരു സീരിയലിലേക്ക് ലക്ഷ്മിയുടെ വേഷം ചെയ്യാൻ ക്ഷണം വന്നു. എനിക്ക് ആഡംബര ജീവിതമൊന്നുമില്ല. എനിക്ക് സന്തോഷം നൽകുന്നത് മാത്രമേ ഞാൻ വാങ്ങാറുള്ളൂ. സോഷ്യൽ സ്റ്റാറ്റസിനായി ഒന്നും ചെയ്യാറില്ല. എന്റെ ഹോണ്ട സിറ്റി കാർ 10 വർഷം പഴക്കമുള്ളതാണ്. ഒരു കുഴപ്പവുമില്ല.

എന്താണ് വിവാഹം കഴിക്കാത്തതെന്നു ചോദിക്കുന്നവരോടും ഞാൻ പറയും. ഞാൻ ഈ ജീവിതത്തിൽ വളരെ ഹാപ്പിയാണ്. ‘ഐ ആം എ ഫ്രീ സ്പിരിറ്റഡ് ഗേൾ ’– അതങ്ങനെ പോകട്ടെ… എന്നാണ് ലക്ഷ്മി പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button