Crime:പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ മുഖത്തടിച്ചു; കര്‍ണപടത്തിന് പരിക്ക്, ആയ അറസ്റ്റില്‍

ചോറ്റാനിക്കര: പത്ത് മാസം പ്രായമായ കുഞ്ഞിനെ മര്‍ദിച്ച ആയ അറസ്റ്റില്‍. പിറവം നാമക്കുഴി തൈപറമ്പില്‍ സാലി മാത്യു (48) ആണ് അറസ്റ്റിലായത്. മേയ് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എരുമേലി സ്വദേശിയായ ഡോക്ടറുടെ കുഞ്ഞിനെ പരിചരിച്ചു വരികയായിരുന്നു സാലി. കുഞ്ഞ് ഉറങ്ങാത്തതിന്റെ പേരില്‍ സാലി കുഞ്ഞിന്റെ മുഖത്തടിച്ചു. വീട്ടിലെ സിസിടിവി ക്യാമറയില്‍ മര്‍ദന ദൃശ്യങ്ങള്‍ കണ്ടതോടെ കുഞ്ഞിന്റെ മാതാപിതാക്കള്‍ ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

മര്‍ദനത്തില്‍ കുഞ്ഞിന്റെ കര്‍ണപടത്തിന് പരിക്കേറ്റിരുന്നു. കുഞ്ഞിന്റെ ചെവിയില്‍ നിന്ന് രക്തം വന്നതോടെയാണ് ചികിത്സ നല്‍കിയതിന് ശേഷം ആയക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

21 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു

21 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു. ആലപ്പുഴ അര്‍ത്തുങ്കലിലാണ് സംഭവം. ഭര്‍തൃ സഹോദരന്‍ കുഞ്ഞിനെ രക്ഷിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ആരോഗ്യവാനാണ്. യുവതിക്ക് മാനസിക അസ്വസ്ഥകളുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില് അന്വേഷണം നടക്കുന്നുണ്ട്.

വയോധികയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം: പ്രതി അറസ്റ്റിലായത് ലഹരി വിമുക്തി കേന്ദ്രത്തില്‍ നിന്ന്

മലപ്പുറം: വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയ്കനെ തേഞ്ഞിപ്പലം പൊലിസ് അറസ്റ്റു ചെയ്തു. കോഹിനൂര്‍ കോളനിയല്‍ താമസിക്കുന്ന കുന്നംകുളത്ത് വീട്ടില്‍ വേലായുധന്‍ എന്ന ബാബു (54) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തില്‍ തേഞ്ഞിപ്പലം സ്വദേശിയായ വയോധിക കഴിഞ്ഞ ദിവസം നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ച ഇവര്‍ ബന്ധുവീട്ടിലാണ് താമസിക്കുന്നത്. ആളില്ലാത്ത സമയത്ത് ഉച്ചയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി വയോധികയെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

തുടര്‍ന്ന് മാനസിക പ്രയാസങ്ങള്‍ പ്രകടിപ്പിച്ച ഇവരോട് ബന്ധുക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനത്തിരയായ വിവരം പുറത്തായത്. വിവാഹിതനായ പ്രതി സംഭവത്തിന് ശേഷം കോട്ടക്കലിലെ മദ്യാസക്തിക്ക് ചികിത്സ ലഭിക്കുന്ന ലഹരി വിമുക്തി കേന്ദ്രത്തിലായിരുന്നു. ചികിത്സാ കേന്ദ്രത്തിലെത്തിയാണ് തേഞ്ഞിപ്പലം ഇന്‍സ്‌പെക്ടര്‍ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News