തിരുവനന്തപുരം: പട്ടാപകൽ മോഷണം നടത്തിയെന്നാരോപിച്ച് യുവതിക്ക് നടുറോഡിൽ ക്രൂരമർദ്ദനം. തിരുവനന്തപുരം ശാസ്തമംഗലത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവമുണ്ടായത്. ബ്യൂട്ടിപാർലർ ഉടമയാണ് യുവതിയെ മർദ്ദിച്ചത്. സംഭവത്തിൽ മർദ്ദനമേറ്റ ശോഭയുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു.
മർദ്ദനത്തിന് ഇരയായ സ്ത്രീ തന്റെ ഷോപ്പിന് സമീപം ഇരിക്കുകയായിരുന്നുവെന്നും തന്നെ പല തരത്തിൽ പ്രകോപിപ്പിച്ചെന്നും ഉപദ്രവം സഹിക്ക വയ്യാതെയാണ് യുവതിയെ മർദ്ദിച്ചതെന്നുമാണ് ബ്യൂട്ടിപാർലർ ഉടമയായ മീനു പറയുന്നത്. ആക്രണത്തിന് ഇരയായ ശോഭയെ മീനു ചെരിപ്പൂരി അടിക്കുന്നത് വീഡിയോയിൽ കാണാം.
എന്നാൽ തന്റെ മൊബൈൽ ഫോൺ കാണാതായതുകൊണ്ട് ബ്യൂട്ടിപാർലറിന് സമീപം അതു തിരയുകയായിരുന്നവെന്നാണ് ശോഭ പറയുന്നത്. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News