24.5 C
Kottayam
Friday, June 5, 2026

അനന്തരവനൊപ്പം ഒളിച്ചോടാൻ യുവതി പതിമൂന്ന് വയസ്സുള്ള മകളെ ബസ് സ്റ്റാന്‍‍ഡില്‍ ഉപേക്ഷിച്ചു , പോലീസ് ചെയ്തത്

Must read

കാഞ്ഞങ്ങാട്:പതിമൂന്ന് വയസ്സുള്ള മകളെ ബസ് സ്റ്റാന്‍‍ഡില്‍ ഉപേക്ഷിച്ച്‌ അനന്തരവനെയും കൊണ്ട് ഒളിച്ചോടിയ യുവതിക്കും ഗള്‍ഫുകാരനായ കാമുകനും മുട്ടന്‍ പണി കൊടുത്ത് പോലീസ്. ഇരുവര്‍ക്കുമെതിരെ ജുവനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.മരക്കാപ്പ് കടപ്പുറത്തെ പ്രിയേഷിന്റെ ഭാര്യ ഷിജി(35), ഭര്‍തൃ സഹോദരിയുടെ മകനായ മരക്കാപ്പ് കടപ്പുറത്തെ രഞ്ജില്‍ (30) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത മകളെ സംരക്ഷിക്കാതെ ഉപേക്ഷിച്ചു പോയി എന്ന കുറ്റം ചുമത്തിയാണ് അമ്മയ്ക്കും കാമുകനുമെതിരെ കേസെടുത്തത്.

ഒക്ടോബര്‍ 24 ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളുമൊത്ത്‌ യുവതിയുടെ ബങ്കളത്തെ വീട്ടില്‍ നിന്നും മരക്കാപ്പ് കടപ്പുറത്തെ ഭര്‍തൃവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ്‌ യുവതി പോയത്. നീലേശ്വരം ബസ് സ്റ്റാന്‍‍ഡില്‍ മകളെ നിര്‍ത്തി കാമുകനായ ഭര്‍തൃസഹോദരിയുടെ മകനൊപ്പം സ്ഥലം വിടുകയായിരുന്നു. തുടർന്ന് അമ്മയെ ഏറെ സമയം കഴിഞ്ഞും കാണാത്തതു കൊണ്ട് മകള്‍ ഓട്ടോയില്‍ കയറി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് ഒളിച്ചോടലിന്റെ ചുരുളഴിഞ്ഞത്.

ഭര്‍ത്താവ് പ്രിയേഷ് മകളെയും കൂട്ടി ഹൊസ്ദുര്‍ഗ്‌ പോലീസ്‌ സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്നും അനന്തരവനൊപ്പം പോയതാണെന്നും കാണിച്ച്‌ പരാതി നല്‍കുകയായിരുന്നു. മകളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ജുവനല്‍ ജസ്റ്റിസ് ആക്‌ട്‌ പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു.ഗള്‍ഫിലായിരുന്ന പ്രിയേഷ് അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തിയത്. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഷിജിക്കും രഞ്ജിലിനുമെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

നീലേശ്വരം ബങ്കളം മൂലായിപള്ളി സ്വദേശിനിയാണ് ഷിജി. രഞ്ജില്‍ വെല്‍ഡിംഗ് തൊഴിലാളിയാണ്.ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ മാധവനാണ് അന്വേഷണ ചുമതല. പോലീസ് കേസെടുത്ത വിവരമറിഞ്ഞ് കമിതാക്കള്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഏക മകളെ സ്വീകരിക്കാന്‍ യുവതിയും കാമുകനും തയ്യാറായെങ്കിലും മകള്‍ ഇവര്‍ക്കൊപ്പം പോകാന്‍ തയ്യാറായില്ല. നോട്ടീസ് നല്‍കി അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനമെന്ന് അറിയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week