എന്റെയീ തടിക്കും പൊക്കത്തിനും കറക്റ്റായ ആൾ ഉണ്ണി മുകുന്ദനാണ്; ഇഷ്ടം തുറന്നു പറഞ്ഞ് മാളവിക ജയറാം
പ്രിയതാരം ജയറാമും താരത്തിന്റെ കുടുംബവും എന്നും സിനിമ മേഖലയിലും പുറത്തും ചര്‍ച്ചയാവാറുണ്ട്. താരങ്ങളെ പോലെ അവരുടെ മക്കളും പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്. ചെറുപ്പം മുതലേ മകന്‍ കാളിദാസന്‍ അഭിനയരംഗത്ത് ഉണ്ട്. താരത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ വരവേറ്റത്.
പക്ഷെ, ജയറാമിന്റെ മകള്‍ ചക്കിയെന്ന മാളവിക ഈയിടെയാണ് ലൈംലൈറ്റില്‍ നിറയാന്‍ തുടങ്ങിയത്. ഫോട്ടോഷൂട്ട് ചിത്രങ്ങളും ജയറാമും ഒത്ത് അഭിനയിച്ച പരസ്യചിത്രവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനൊപ്പം തന്നെ മാളവികയുടെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
എന്നാൽ മാളവികയുടെ ഒരു അഭിമുഖമാണ് വൈറലായി മാറുന്നത്. തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചാണ് താരം വാചാലയാവുന്നത്. അടുത്തൊന്നും സിനിമാ പ്രവേശനം അത് ഉണ്ടാകില്ല എന്നും തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നുമാണ് മാളവിക വ്യക്തമാക്കുന്നത്.
എന്നാൽ മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദന് ഒപ്പമാണെന്നാണ് പറയുന്നത്. അതിനൊരു കാരണം ഉണ്ടെന്നും മാളവിക പറയുന്നു. തന്റെ ഉയരത്തിലും തടിയ്ക്കും കറക്ടാടായ മലയാളത്തിലെ നടന്‍ ഉണ്ണി മുകുന്ദന്‍ ആണെന്നാണ് താരപുത്രി പറയുന്നത്. തമിഴില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയുടെ ഒരു കടുത്ത ആരാധികയാണ് താനെന്നും മാളവിക.