29.4 C
Kottayam
Friday, June 5, 2026

മയക്കുമരുന്നിന് അടിമയായ മകന്‍ മാതാവിനെ ഗര്‍ഭിണിയാക്കി,കേരളത്തിൽ മയക്ക് മരുന്ന് മാഫിയ കൂടുതല്‍ സജീവമാകുന്നു

Must read

കാസര്‍കോട് : മാരക ലഹരി മരുന്നായ എംഡിഎംഏ ജില്ലയിലേക്ക് വന്‍തോതില്‍ പ്രവഹിക്കുന്നു. ബംഗളൂരുവില്‍ നിന്നും കാസര്‍കോട്ടെത്തിക്കുന്ന ലഹരി മരുന്ന് ജില്ലാ ആസ്ഥാനമായ കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും അയല്‍ ജില്ലകളില്‍ എത്തിക്കുന്ന സംഘം വ്യാപകമാകുന്നു. കാസര്‍കോട് ജില്ലയിലെ ആളൊഴിഞ്ഞ കെട്ടിടങ്ങളും, ഇരുണ്ട ഗല്ലികളും, റെയില്‍പ്പാളങ്ങളും, കടലോരങ്ങളും, മയക്കുമരുന്നു മാഫിയകളുടെയും ഉപഭോക്താക്കളുടെയും കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.

ഗ്രാമിന് 3000 രൂപ വരെ വിലയിട്ടാണ് കാസര്‍കോട്ടെ എംഡിഎംഏ- ക്രിസ്റ്റല്‍ മേത്ത് കച്ചവടം പൊടിപൊടിക്കുമ്പോള്‍ തന്നെ ബംഗളൂരുവില്‍ നിന്ന് ഗ്രാമിന് 800 രൂപക്ക് ലഭിക്കുന്ന ലഹരി മരുന്ന് അയല്‍ ജില്ലകളില്‍ മൊത്തവിപണനത്തിന് നല്‍കുന്നത് 1400 രൂപ നിരക്കിലാണ്.ഹാപ്പി ഡ്രഗ് എന്ന പേരിലറിയപ്പെടുന്ന എംഡിഎംഏ ഗുരുതരമായ അനന്തരഫലങ്ങള്‍ ഉണ്ടാക്കുന്നതായാണ് വൈദ്യശാസ്ത്രം പറയുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 196 യുവാക്കളെയാണ് മയക്കുമരുന്നിന് അടിമകളായി മംഗളൂരുവിലെ രണ്ടു ആശുപത്രികളില്‍ ചികില്‍സയ്ക്ക് വിധേയമാക്കിയത്. മയക്കുമരുന്നിന് അടിമകളായി മനോനില തെറ്റിയ ഇവരില്‍ ഭൂരിഭാഗവും 17 മുതല്‍ വയസ്സുവരെയുള്ളവരാണ്. മയക്കുമരുന്നിന് അടിമയായ മകന്‍ സ്വന്തം മാതാവിനെ ഗര്‍ഭിണിയാക്കിയ നടുക്കുന്ന സംഭവം വരെ കാസര്‍കോട്ടുണ്ടായിട്ടുണ്ട്. മാതാവിന് മയങ്ങാനുള്ള മരുന്ന് ഉയര്‍ന്ന തോതില്‍ നല്‍കിയാണ് പുത്രന്‍ ലൈംഗിക പീഡനത്തിനിരയാക്കിയത്.

ഇവര്‍ ഗര്‍ഭിണിയായപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഭര്‍ത്താവ് നാട്ടിലില്ലാത്ത വീട്ടമ്മ ഗര്‍ഭിണിയായ സംഭവത്തില്‍ മകന്‍ ചെയ്ത ക്രൂരകൃത്യം അമ്മ അറിഞ്ഞിരുന്നില്ല. ഗര്‍ഭത്തിന്റെ ഉത്തരവാദി ആരാണെന്നറിയാത്ത വീട്ടമ്മ തന്റെ നിരപരാധിത്വം വ്യക്തമാക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു.

- Advertisement -

ഒടുവില്‍ പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് മാതാവിനെ മയക്കിക്കിടത്തി ബലാല്‍സംഗം ചെയ്തത് മയക്കുമരുന്നിനടിമയായ സ്വന്തം മകനാണെന്ന സത്യം പുറത്തു വന്നത്. സമാന രീതിയില്‍ തന്നയാണ് കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷന് പ്രദേശത്തെ ഒരു ‘അമ്മ’ മകന്റെ ലൈംഗിക അതിക്രമം അതിരുവിട്ടപ്പോള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

എക്സാലോജിക് കേസിൽ ഇ.ഡി. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സിഎംആർഎല്ലിന് കനത്ത തിരിച്ചടി

കൊച്ചി: എക്സാലോജിക് കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി...

Popular this week