കാമുകൻ ഫോൺ എടുത്തില്ല; തേടിയെത്തിയ യുവതി റെയിൽവേ ആർപിഎഫ്‌ മുറി പൂട്ടിയിരുന്നത്‌ ഒരു രാത്രി

കോട്ടയം: കാമുകനെ തേടി കോട്ടയം റെയിൽവേ സ്‌റ്റേഷനിലെത്തിയ യുവതി പൊലീസിനെ വലച്ചു. ദീർഘനേരം കാത്തിരുന്നിട്ടും കാമുകൻ ഫോൺ എടുത്തില്ല. പരിഭ്രാന്തയായ യുവതി പൊലീസിനെ ബന്ധപ്പെ​ട്ടു. പൊലീസ്‌ യുവതിയോട്‌ വീട്ടിലേക്ക്​ മടങ്ങാൻ നിർദേശിച്ചു. വീട്ടുകാരെ ബന്ധപ്പെടാനായി ഫോൺ നമ്പർ ആവശ്യപ്പെടുകയും ചെയ്​തു. അൽപനേരത്തിനുശേഷം യുവതി റെയിൽവേ സ്​റ്റേഷനിലെ ആർപിഎഫിന്റെ മുറിയിലേക്ക്​ ​ഓടിക്കയറി കതക്​ ഉള്ളിൽനിന്ന്​ പൂട്ടി. ശനിയാഴ്‌ച രാത്രി കോട്ടയം റെയിൽവേ സ്‌റ്റേഷനിലാണ്‌ സംഭവം.

ഇരുമ്പ്​ വാതിലായതിനാൽ കതക്​ തുറക്കാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു. മുറിയുടെ ജനലിലൂടെ അനുനയവും ഭീഷണിയും പ്രയോഗിച്ചെങ്കിലും ഏശിയില്ല. ഇതോടെ രാത്രി മുഴുവൻ പൊലീസുകാർ പുറത്തുനിന്ന്​ നിരീക്ഷിച്ചു. ഞായർ രാവിലെയും യുവതി പുറത്തിറങ്ങാൻ കൂട്ടാക്കാതിരുന്നതോടെ പൊലീസ്​ ഫയർഫോഴ്​സിന്റെ സഹായം തേടി. ഫയർഫോഴ്​സ്‌ ഉദ്യോഗസ്​ഥർ യുവതിയെ അനുനയിപ്പിച്ചു. ജനലി​നരികിലേക്ക്​ എത്തിയ യുവതിയുടെ കൈയിൽ പിടികിട്ടിയ ഉദ്യോഗസ്​ഥർ അവരെ അവിടെതന്നെ പിടിച്ചുനിർത്തി.

ഇതിനിടെ മറ്റൊരുസംഘം ജനലിലൂടെ ഇരുമ്പു കമ്പി ഉപയോഗിച്ച്‌ വാതിലിന്റെ ലോക്ക്​ മാറ്റി ഉള്ളിൽ കയറി യുവതിയെ പുറത്തിറക്കി.​ കോട്ടയം മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വൈകിട്ടോടെ ബന്ധുക്കൾക്കൊപ്പം മടക്കി അയച്ചു.കാമുകനെ തേടി കോട്ടയം റെയിൽവേ സ്‌റ്റേഷനിലെത്തിയ യുവതി പൊലീസിനെ വലച്ചു. ദീർഘനേരം കാത്തിരുന്നിട്ടും കാമുകൻ ഫോൺ എടുത്തില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News