News
പബ്ജി കളിച്ച് ട്രാക്കിലൂടെ നടന്നു; രണ്ട് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍തട്ടി മരിച്ചു
മഥുര: മൊബൈല്‍ ഫോണില്‍ പബ്ജി കളിച്ച് റെയില്‍വേ ട്രാക്കിലൂടെ നടന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ലക്ഷ്മി നഗറില്‍ ഇന്നു രാവിലെയാണ് സംഭവം. കപില്‍ (18), രാഹുല്‍ (16) എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു.
രാവിലെ നടക്കാനിറങ്ങിയ ഇരുവരും ട്രാക്കിലൂടെ പബ്ജി കളിച്ച് നീങ്ങിയതാണ് അപകടത്തിന് കാരണമെന്ന് ജമുന പവാര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ പറഞ്ഞു. മഥുര കന്റോണ്‍മെന്റിനും റായ സ്റ്റേഷനും മധ്യേ നിന്ന് ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തി. ഒരെണ്ണം തകര്‍ന്ന നിലയിലായിരുന്നു. രണ്ടാമത്തെ ഫോണില്‍ പബ്ജി തുടരുന്ന നിലയിലായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News