കടയ്ക്കുള്ളിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;കൊലപാതകമെന്ന് പോലീസ്

തിരുവ

തിരുവനന്തപുരം: പേരൂര്‍ക്കട കുറവന്‍കോണത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയെയാണ് സംശയാസ്പദമായി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ നിലയിലാണ്. ചോരവാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്.

കുറവന്‍കോണത്തെ ചെടി നഴ്‌സറിയിലെ ജീവനക്കാരിയായ വിനീത ചെടികള്‍ക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും ജോലിസ്ഥലത്ത് എത്തിയത്. ചെടികള്‍ വാങ്ങാനായി രണ്ടുപേര്‍ വന്നെങ്കിലും ആരെയും കാണാഞ്ഞതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയില്‍ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥന്‍ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്‌സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയുടെ മൃതേദഹം കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്റെ മാല കാണാനില്ല. വിനീതയുടെ കയ്യില്‍ 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നന്തപുരം:കുറവന്‍കോണത്ത് കടയ്ക്കുള്ളിൽ യുവതി മരിച്ചനിലയില്‍. നെടുമങ്ങാട് സ്വദേശി വിനീതയാണ് മരിച്ചത്. കട അവധിയായതിനാൽ നഴ്‌സറിയിൽ ചെടികൾ നനയ്ക്കാൻ എത്തിയതാണ് വിനീത. കടയ്ക്കു പിൻഭാഗത്താണ് വിനീതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News