തണുത്തുറഞ്ഞ തടാകത്തിൽ യുവാവിന്റെ സാഹസിക നീന്തൽ ; വീഡിയോ
ബ്രാറ്റിസ്ലാവ്: ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിനടിയിൽ കൂടി നീന്തിയ യുവാവിന്റെ പരിഭ്രാന്തി പടർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സ്ലോവാക്യയിൽ നിന്നുള്ള ബോറിസ് ഒറാവെക് എന്ന യുവാവാണ് മഞ്ഞുപാളികളായിക്കിടക്കുന്ന തടാകത്തിനടിയിൽ കൂടി നീന്തുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് മുമ്പേ ഇയാൾക്ക് ഓക്സിജൻ ലഭിക്കാതാവുകയും പരിഭ്രാന്തനാവുകയുമായിരുന്നു. തുടർന്ന് കൂടെയുള്ളവർ പരിഭ്രാന്തരാകുന്നതും ദൃശ്യങ്ങളിൽ കാണാം.
ബോറിസ് തന്നെയാണ് ഇതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലും പങ്കുവെച്ചത്. നിരവധി പേരാണ് ഇതിനകം തന്നെ വീഡിയോ കണ്ടത്.
ശരീരത്തിൽ കയറ് കെട്ടിയാണ് 31കാരനായ ബോറിസ് ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിന്റെ ഒരു ഭാഗത്ത് നിന്ന് പാളികൾ മാറ്റി നീന്തുന്നത്. കൂടെയുള്ളവരാണ് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത്. പകുതി വരെ നീന്തിയ ബോറിസിന് ഓക്സിജൻ ലഭിക്കാതെ പരിഭ്രാന്തനായിത്തുടങ്ങുമ്പോൾ തന്നെ കയറിൽ പിടിച്ച് തിരിച്ച് നീന്തുന്നതും കൂടെയുള്ളവർ പരിഭ്രാന്തരാകുന്നതും ദൃശ്യങ്ങളിൽ കാണാം.റിപ്പോർട്ടുകൾ പ്രകാരം ബോറിസ് നാല് തവണ ഹോക്കിയിൽ വേൾഡ് ചാമ്പ്യനാണ്. ഐസ് ക്രോസ് അത്ലറ്റ് കൂടിയാണ് അദ്ദേഹം.