KeralaNews

പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതി മരിച്ചു

കോട്ടയം: തലയോലപ്പറമ്പിൽ പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതി മരിച്ചു.തലയോലപ്പറമ്പ് ദേവി കൃപയിൽ അരുണിന്റെ ഭാര്യ രാധിക (36) ആണ് മരിച്ചത്.സൗത്ത് ഇന്ത്യൻ ബാങ്ക് കരിങ്കുന്നം ബ്രാഞ്ച് മനേജരാണ് രാധിക.

ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം.പ്രദേശവാസികൾ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ 11.20 ഓടെ മരിച്ചു.പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button