ഉപ്പും മുളകിലെ ലച്ചുവിന് വിവാഹം; വരന്‍ നേവി ഓഫീസര്‍
ഫ്‌ളവേഴ്‌സ് ടി.വിയിലെ ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. ഉപ്പു മുളകളിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ ഇപ്പോള്‍ മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയായി. പരമ്പരയിലെ കുട്ടി താരങ്ങള്‍ക്കാണ് ആരാധകര്‍ എറെ. അതില്‍ തന്നെ കൂടുതല്‍ ആരാധകര്‍ ഉള്ളത് ലച്ചുവിനും മുടിയനും കേശുവിനുമാണ്. ഇപ്പോള്‍ ഉപ്പും മുളകും കുടുംബത്തില്‍ ലച്ചുവിനെ കല്യാണം കഴിപ്പിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
നീലുവിന്റെ സഹോദരന്‍ ശ്രീധരന്റെ മകനുമായി ലച്ചുവിന് വിവാഹം ആലോചന നേരത്തെ വന്നതാണ് പക്ഷെ കുടുംബത്തുള്ളവര്‍ക്ക് തന്റെ മകളെ കൊടുക്കാന്‍ ബാലുവിന് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് മറ്റൊരു പയ്യനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാലു. ലച്ചുവിന്റെ മനസിലെ സങ്കല്‍പത്തില്‍ ഉള്ള ഒരാളുടെ ഫോട്ടോ ബാലു എല്ലാവരെയും കാണിക്കുന്നതാണ് മുന്‍പുള്ള എപ്പിസോഡില്‍ ഉണ്ടായിരുന്നത്.
ലച്ചുവിനായി കണ്ടു വെച്ചിരിക്കുന്ന പയ്യന്‍ നേവി ഓഫീസറാണെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടില്ല. ഫോട്ടോ കണ്ടപ്പോള്‍ തന്നെ എല്ലാവര്‍ക്കും ആളെ ഇഷ്ടപ്പെട്ടു. എന്നാല്‍ പയ്യന്റെ മുഖം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല. ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡില്‍ ലച്ചുവിന്റെ പയ്യന്‍ ആരാണെന്ന് കാണിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.