ശമ്പളത്തിന്റെ പകുതിയും പെട്രോളിന്; സമ്മര്‍ദ്ദം താങ്ങാനാകാതെ ഡ്രൈവര്‍ ജീവനൊടുക്കി
തൂത്തുക്കുടി: പെട്രോളിന്റെയും വീട്ടുസാധനങ്ങളുടെയും വില ദിനംപ്രതി കുതിച്ചുയരുന്നതിന്റെ സമ്മര്‍ദ്ദം താങ്ങാനാകാതെ ഡ്രൈവര്‍ ജീവനൊടുക്കി. തമിഴ്നാട്ടില്‍ നഗരസഭയിലെ താല്‍ക്കാലിക ഡ്രൈവര്‍ കൃഷ്ണസ്വാമി (28)യാണ് തൂങ്ങി മരിച്ചത്.
ലഭിക്കുന്ന ശമ്പളത്തിന്റെ പകുതിയും പെട്രോളിനു നല്‍കേണ്ടിവരികയാണെന്നും എല്ലാ സാധനങ്ങളുടെയും വില ഉയരുന്നതിനാല്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞതിനു തൊട്ടുപിന്നാലെയാണു തൂങ്ങിമരിച്ചതെന്നു ഭാര്യ രോഹിണി വെളിപ്പെടുത്തി. തൂത്തുക്കുടി കോവില്‍പെട്ടി ടൗണ്‍ നഗരസഭാ ജീവനക്കാരനാണ്.
ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ അച്ഛനോടു വാങ്ങിത്തരാമെന്നു രോഹിണി കൃഷ്ണസ്വാമിയോടു പറഞ്ഞു സമാധാനിപ്പിച്ചു. പിന്നീട് മുറിയില്‍ ചെന്നു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. ആത്മഹത്യയ്ക്കു പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പോലീസ് അന്വേഷണം നടത്തി വരികയാണ്. ഒന്നര വയസ്സുള്ള കുട്ടിയുണ്ട്.