31.5 C
Kottayam
Friday, November 1, 2024
test1
test1

Kuruva Gang:ആലപ്പുഴയിൽ കുറുവ സംഘം?രാത്രി മുഖം മറച്ച് അര്‍ധ നഗ്നരായി എത്തും; സിസിടിവിയിൽ പതിഞ്ഞ് അര്‍ദ്ധ നഗ്നര്‍

Must read

ആലപ്പുഴ: തമിഴ്‌നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴ ജില്ലയില്‍ എത്തിയതായി സൂചന. അതുകൊണ്ടുതന്നെ ആലപ്പുഴ ജില്ലക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസിന്‍റെ അറിയിപ്പ്. പ്രത്യേകിച്ചും രാത്രികാലങ്ങളിൽ വലിയ ജാഗ്രത പുലർത്തണമെന്നാണ് പൊലീസ് പറയുന്നത്.

മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം ഒരു മോഷണശ്രമം ഉണ്ടായിരുന്നു. അവിടെയെത്തിയ പൊലീസിന് കിട്ടിയ സി സി ടി വി ദൃശ്യങ്ങളാണ് കുറുവ സംഘം ആലപ്പുഴയിലെത്തിയെന്ന സംശയത്തിന്‍റെ അടിസ്ഥാനം. മുഖം മറച്ച് അര്‍ധ നഗ്നരായാണ് സാധാരണഗതിയിൽ കുറുവ സംഘം എത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു.

തമിഴ്‌നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴ ജില്ലയില്‍ എത്തിയതായാണ് സൂചന. മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപം നടന്ന മോഷണ ശ്രമത്തെ തുടര്‍ന്നു മണ്ണഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുറുവ സംഘമെന്നു സംശയിക്കുന്ന മോഷ്ടാക്കളുടെ ചിത്രങ്ങള്‍ ലഭിച്ചത്. ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം മണ്ണഞ്ചേരിയിൽ വീടിന്റെ അടുക്കള വാതില്‍ തുറന്നു മോഷ്ടാക്കള്‍ അകത്തു കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തുടര്‍ന്ന് മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ സമീപത്തെ വീട്ടിലെ സി സി ടി വിയില്‍നിന്നു മോഷ്ടാക്കളുടെ ദൃശ്യം ലഭിച്ചു. ഇവരുടെ വേഷത്തില്‍ നിന്നും ശരീരഭാഷയില്‍നിന്നുമാണ് കുറുവ സംഘമാണെന്ന് പൊലീസ് ഉറപ്പിക്കുന്നത്. പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ മുഖംമറച്ച രണ്ടു പേരാണുള്ളത്. മുഖം മറച്ച് അര്‍ധ നഗ്നരായാണ് സാധാരണഗതിയിൽ കുറുവ സംഘം എത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു.

പകല്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങുന്ന കുറുവ സംഘം രാത്രിയാണ് മോഷണത്തിനിറങ്ങുക. എതിര്‍ത്താല്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്യും. സംസ്ഥാനത്തു പലയിടത്തും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. കേരള – തമിഴ്‌നാട് അതിര്‍ത്തിയിലാണ് ഇവരുടെ ഒരു താവളം. കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളും ഇവരുടെ കേന്ദ്രങ്ങളാണ്.

വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറുന്നതാണ് ഇവരുടെ രീതി. ശരീരത്തില്‍ എണ്ണയും കരിയും പുരട്ടും. പിടികൂടിയാല്‍ വഴുതി രക്ഷപ്പെടാനാണിത്. വീടിനു പുറത്തെത്തി കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്തു വാതില്‍ തുറക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കാറുണ്ട്. പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം അകത്തേക്ക് കയറും.

ആറു മാസം വരെ വീടുകളെ നിരീക്ഷിച്ച ശേഷമാണ് ഇവര്‍ മോഷണത്തിന് എത്തുന്നതെന്നും നിഗമനമുണ്ട്. മോഷണ സ്ഥലത്തിന് കിലോമീറ്ററുകള്‍ അകലെയായിരിക്കും ഇവർ താമസിക്കുക. കുറുവ സംഘം കേരളത്തിൽ പതിവായി മോഷണത്തിനെത്തുന്ന ജില്ലകളിലൊന്ന് ആലപ്പുഴയാണെന്നാണു വിവരം. ഏതായാലും മണ്ണഞ്ചേരിയിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Chris-Divya wedding:’അയാളത്ര ശരിയല്ല’ശരിക്കും അന്വേഷിച്ചോ, കല്യാണം മുടക്കാന്‍ ശ്രമിച്ചവരുണ്ട് ക്രിസും ദിവ്യയും തുറന്നു പറയുന്നു

കൊച്ചി: കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയാകുകയും സോഷ്യല്‍ മീഡിയ  ആഘോഷിക്കുകയും ചെയ്ത വിവാഹം ആയിരുന്നു നടൻ ക്രിസ് വേണു​ഗോപാലിന്‍റെയും നടി ദിവ്യ ശ്രീധറിന്‍റെതും. പത്തരമാറ്റ് എന്ന സീരിയലില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴുള്ള പരിചയമാണ് അറേഞ്ച്ഡ്...

Kodakara black money: ‘കൊടകര വെളിപ്പെടുത്തൽ ഗുരുതരം, ബിജെപി നേതൃത്വത്തിന്‍റെ അറിവോടെ’; ഇഡി അന്വേഷിക്കണമെന്ന് എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​​ഗോവിന്ദൻ. കൊടകര വെളിപ്പെടുത്തൽ ​ഗുരുതരമാണെന്നും കേസ് ഇഡി അന്വേഷിക്കണമെന്നും എം...

Iran israel conflict: നവംബർ 5ന് മുമ്പ് ഇസ്രായേലിന് നേരെ ആക്രമണം, തയ്യാറെടുത്ത് ഇറാൻ ; ഉത്തരവിട്ട് ഖമേനി

ടെഹ്റാൻ: ഇസ്രായേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് തയ്യാറെടുക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി ദേശീയ സുരക്ഷാ സമിതിക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ ഖമേനി വിലയിരുത്തിയിരുന്നു. ഇസ്രായേലിന്റെ...

Menopause:ഭർത്താവും മനസ്സിലാക്കിയില്ല,എല്ലാവരോടും പെരുമാറിയത് പരുഷമായി; ആർത്തവവിരാമത്തെക്കുറിച്ച് ഭാവ്ന പാണ്ഡെ

മുംബൈ:ആര്‍ത്തവാരംഭം പോലെ തന്നെ സ്ത്രീകളുടെ ജീവിതത്തിലെ നിര്‍ണായകമായ ഘട്ടമാണ് ആര്‍ത്തവവിരാമവും. പലരിലും പല രീതിയിലുള്ള ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ ആര്‍ത്തവവിരാമത്തിന്റെ ഫലമായി ഉണ്ടാവും. ഇപ്പോള്‍ ആര്‍ത്തവവിരാമസമയത്ത് താന്‍ കടന്നുപോയ പ്രതിസന്ധികളെ കുറിച്ച് പറയുകയാണ് ബോളിവുഡ്...

Criem news:പെൺവാണിഭ സംഘത്തിലെ പ്രധാനി മയക്കുമരുന്നുമായി പിടിയിൽ

തിരുവനന്തപുരം: പെൺവാണിഭ സംഘത്തിലെ പ്രധാനി മയക്കുമരുന്നുകേസിൽ അറസ്റ്റിലായി. നെടുമങ്ങാട് പൂവത്തൂർ ചെല്ലാംകോട് എൽ.പി. സ്‌കൂളിനു സമീപം സിമി ഭവൻ കൈതറക്കോണം വീട്ടിൽ ശ്യാം ദാസ്(30) ആണ് പിടിയിലായത്. എം.ഡി.എം.എ. കടത്തുന്നതിനിടയിലാണ് ഇയാളെ തമ്പാനൂർ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.