Criem news:പെൺവാണിഭ സംഘത്തിലെ പ്രധാനി മയക്കുമരുന്നുമായി പിടിയിൽ

തിരുവനന്തപുരം: പെൺവാണിഭ സംഘത്തിലെ പ്രധാനി മയക്കുമരുന്നുകേസിൽ അറസ്റ്റിലായി. നെടുമങ്ങാട് പൂവത്തൂർ ചെല്ലാംകോട് എൽ.പി. സ്‌കൂളിനു സമീപം സിമി ഭവൻ കൈതറക്കോണം വീട്ടിൽ ശ്യാം ദാസ്(30) ആണ് പിടിയിലായത്. എം.ഡി.എം.എ. കടത്തുന്നതിനിടയിലാണ് ഇയാളെ തമ്പാനൂർ പോലീസ് പിടികൂടിയത്.

ഇയാൾക്ക് എം.ഡി.എം.എ. എത്തിച്ചുനൽകുന്ന കൊല്ലം പരവൂർ ചരുവിള വീട്ടിൽ സുപ്രിയയെ തമ്പാനൂർ പോലീസ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ഷാഡോ പോലീസ് സംഘം അരുവിക്കരയിൽനിന്നു പിടികൂടി. ഇവരുടെ പക്കൽനിന്ന്‌ എം.ഡി.എം.എ. പിടിച്ചെടുത്തു. പെൺകുട്ടികളെ ലോഡ്ജിൽ എത്തിച്ചുകൊടുത്ത്‌ കമ്മിഷൻ പറ്റുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് ശ്യാമെന്ന് തമ്പാനൂർ പോലീസ് പറയുന്നു. ഇയാളുടെ മൊബൈൽഫോണിൽനിന്നു പെൺവാണിഭ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനു ലഭിച്ചു.

നഗരത്തിൽ ഓട്ടോറിക്ഷയിൽ കറങ്ങിനടന്നാണ് ഇയാളുടെ മയക്കുമരുന്നു കച്ചവടം. തമ്പാനൂർ സി.ഐ. വി.എം.ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എസ്.ഐ. വിനോദ്, സി.പി.ഒ. സാം ജോസ്, ശിവപ്രകാശ് എന്നിവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News