24.5 C
Kottayam
Friday, June 5, 2026

Leagu-Samastha:അരിമ്പ്ര മനങ്ങറ്റ ജുമാ മസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് ചുമതലയേൽക്കും; ഉമർഫൈസി മുക്കത്തെ മുശാവറയിൽ നിന്ന് പുറത്താക്കണമെന്ന് പ്രമേയം

Must read

മലപ്പുറം: മലപ്പുറം അരിമ്പ്ര മനങ്ങറ്റ ജുമാ മസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് ചുമതലയേൽക്കും. ഉച്ചക്ക് 12മണിയോടെ പള്ളിയിലെത്തിയാണ് പാണക്കാട് തങ്ങൾ ഖാസി സ്ഥാനം ഏറ്റെടുക്കുക. സുന്നി നേതാവ് പാണക്കാട് ഉമറലി ശിഹാബ് തങ്ങളായിരുന്നു നേരത്തെ ഈ പള്ളിയുടെ ഖാസി. അദ്ദേഹത്തിൻ്റെ മരണശഷം ദീർഘകാലമായി പള്ളി ഖത്തീബ് യൂസുഫ് ഫൈസിക്കായിരുന്നു ഖാസി ചുമതല.

സമസ്തയിലെ തർക്കം തെരുവിലേക്ക് നീങ്ങുകയുമാണ്‌. പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ പ്രസ്താവന നടത്തിയ ഉമർ ഫൈസി മുക്കത്തെ പണ്ഡിതസഭയായ മുശാവറയിൽ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം സമസ്ത നേതാക്കൾ പ്രമേയം പാസാക്കി. എടവണ്ണപ്പാറയിൽ പൊതുസമ്മേളനം വിളിച്ചാണ് പ്രമേയം പാസാക്കിയത്.

പാണക്കാട് സാദിഖലി തങ്ങളുടെ ഖാസി സ്ഥാനം ചോദ്യം ചെയ്ത് ഉമർ ഫൈസി മുക്കം വിവാദ പ്രസംഗം നടത്തിയ മലപ്പുറം എടവണ്ണപ്പാറയിൽ തന്നെയാണ് സമസ്തയിലെ മറുവിഭാഗം ആദർശ സമ്മേളനം എന്ന പേരിൽ പൊതു സമ്മേളനം നടത്തിയത്. സമസ്തയുടെയും എസ്‌വൈഎസ് ൻ്റെയും സംസ്ഥാന നേതാക്കൾ തന്നെ ഉമർ ഫൈസിക്കെതിരെ സമ്മേളനത്തിൽ തുറന്നടിച്ചു. പാണക്കാട് കുടുംബത്തെ മാറ്റി നിർത്താൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ ഉമർ ഫൈസിക്ക് പിന്തുണ നൽകിയ സമസ്തയിലെ മുശാവറ അംഗങ്ങളെയും വിമർശിച്ചു.

സിപിഎമ്മിന് വേണ്ടിയാണ് ഉമർ ഫൈസിയുടെ സമാന്തര പ്രവർത്തനം എന്ന വിമർശനവും സമ്മേളനത്തിൽ ഉയർന്നു. ഉമർ ഫൈസിയെ മാറ്റി നിർത്തി സമസ്തയെ ശുദ്ധീകരിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എ റഹ്മാൻ ഫൈസി പറഞ്ഞു. ഇതിനിടെ ഉമർ ഫൈസി മുക്കത്തിനെതിരായ സമ്മേളനം നടക്കുന്ന സമയത്തു തന്നെ അദ്ദേഹത്തിന് പിന്തുണയുമായി ഒരു വിഭാഗം യുവജനനേതാക്കൾ പ്രസ്താവനയുമായി രംഗത്തെത്തി. സമസ്തയെ ദുര്‍ബലപ്പെടുത്താനുള്ള എത് നീക്കത്തെയും ചെറുക്കുമെന്നാണ് ഇവരുടെ പ്രഖ്യാപനം. 

- Advertisement -

തർക്കം സമസ്ത – ലീഗ് പ്രശ്‌നമായി അവതരിപ്പിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുകയാണെന്നും വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടാനും നേതാക്കളെ പൊതു ഇടങ്ങളില്‍ ഇകഴ്ത്തിക്കാണിക്കാനുമുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും ഇവർ ആവശ്യപെട്ടു. ഇതോടെ ഏറെ നാളായി പുകഞ്ഞിരുന്ന സമസ്തയിലെ അഭിപ്രായ വ്യത്യാസങ്ങൾ മറ നീക്കി പുറത്തുവരികയാണ്. ചേരിതിരിവ് തെരുവിലേക്കും എത്തുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week