28.2 C
Kottayam
Friday, June 5, 2026

Chris-Divya wedding:’അയാളത്ര ശരിയല്ല’ശരിക്കും അന്വേഷിച്ചോ, കല്യാണം മുടക്കാന്‍ ശ്രമിച്ചവരുണ്ട് ക്രിസും ദിവ്യയും തുറന്നു പറയുന്നു

Must read

കൊച്ചി: കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയാകുകയും സോഷ്യല്‍ മീഡിയ  ആഘോഷിക്കുകയും ചെയ്ത വിവാഹം ആയിരുന്നു നടൻ ക്രിസ് വേണു​ഗോപാലിന്‍റെയും നടി ദിവ്യ ശ്രീധറിന്‍റെതും. പത്തരമാറ്റ് എന്ന സീരിയലില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴുള്ള പരിചയമാണ് അറേഞ്ച്ഡ് വിവാഹത്തില്‍ കലാശിച്ചത് എന്നാണ് താരങ്ങള്‍ പറയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത താര വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും ഏറെ ശ്രദ്ധനേടിയിരുന്നു. 

വിവാഹം നടക്കുന്നതിന് മുന്‍പ് നേരിട്ട പ്രതിസന്ധികള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറയുകയാണ് ഇപ്പോള്‍  ക്രിസും ദിവ്യയും. കടുത്ത സൈബര്‍ ആക്രമണമാണ് ഇവരുടെ വിവാഹ വാര്‍ത്തകള്‍ക്ക് താഴെയും മറ്റും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. 

എന്നാല്‍  വിവാഹത്തിന് ശേഷം ഇത്തരം  നെഗറ്റീവ് കമന്റുകളെ കുറിച്ചും താരങ്ങള്‍ സംസാരിച്ചു. ‘ ഇങ്ങനെയൊക്കെ കമന്‍റ് വരുമെന്ന്  നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് താര ദമ്പതികള്‍ പറയുന്നു. മറ്റൊരാളുടെ ജീവിതത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ട്, അവിടെ എങ്ങനെ കയറി ചൊറിയാമെന്ന് വിചാരിക്കുന്നവരോട് സഹതാപമേയുള്ളൂ.

അവര്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ എന്ന് ആരും പറയില്ല. ഇത് രണ്ടു ദിവസമേ ഉള്ളൂ, ഇപ്പോള്‍ തന്നെ ഡിവോഴ്‌സ് ആവും, ആര്‍ട്ടിസ്റ്റല്ലേ ഇത് എത്ര വരെ പോകനാണ് എന്നൊക്കെയായിരിക്കും കമന്‍റുകള്‍ എന്ന് ഊഹിച്ചിരുന്നതായി സിവിടിവി ലൈവിന് നല്‍കിയ അഭിമുഖത്തില്‍ ദമ്പതികള്‍ പറഞ്ഞു. 

- Advertisement -

ഇന്‍ഡസ്ട്രിയല്‍ തന്നെയുള്ള ആളുകള്‍ ദിവ്യയെ വിളിച്ച്  ‘ശരിക്കും അന്വേഷിച്ചിട്ട് തന്നെയാണോ? അയാള്‍ അത്ര ശരിയല്ല’ എന്നൊക്കെ വിവാഹം സംബന്ധിച്ച് തീരുമാനം എടുത്തപ്പോള്‍ പറഞ്ഞിരുന്നുവെന്ന് ക്രിസ് പറയുന്നു. എങ്ങനെയെങ്കിലും ഞങ്ങളുടെ കല്യാണം മുടക്കാനാണ് അവര്‍ ശ്രമിച്ചത്. ഈ കാര്യം ദിവ്യ തന്നോടും പറഞ്ഞിരുന്നതായി ക്രിസ് പറയുന്നു. 

- Advertisement -

ഞങ്ങള്‍ ഇപ്പോള്‍ കല്യാണം കഴിച്ചതിനെ പറ്റി ഒത്തിരി കുറ്റം പറയാന്‍ ആളുകള്‍ ഉണ്ടാവും. പക്ഷേ ഈ വിവാഹത്തില്‍ ഞങ്ങള്‍ ഒക്കെയാണ്, അങ്ങനെയുള്ളപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം. കലാകരന്മാരുടെ ജീവിതത്തില്‍ എന്തൊക്കെ നടക്കുന്നു എന്ന് അറിയാന്‍ മറ്റുള്ളവര്‍ക്കാണ് താല്പര്യം,

ഒരു നടി കഴുത്തില്‍ താലിയിട്ടില്ല. ഇതോടെ അവര്‍ ഡിവോഴ്‌സ് ആവുകയാണോ എന്നൊക്കെയായിരിക്കും ചോദ്യങ്ങള്‍. ഇതൊക്കെ അന്വേഷിക്കേണ്ട ആവശ്യം എന്താണെന്ന് ദിവ്യയും ചോദിക്കുന്നു. നെഗറ്റീവ് വന്നാല്‍ നേരിടാന്‍ തയ്യാറാണെന്നും പുതുദമ്പതികള്‍ പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week