കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ മാരകായുധങ്ങളുമായി കുറുവ സംഘമെത്തി: കേരളത്തിലേയ്ക്ക് കടന്നതായി സംശയം

പാലക്കാട്: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കുറുവ സംഘമെത്തി. മാരകായുധങ്ങളുമായി എത്തിയ സംഘം കവര്‍ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാളയാറിനോട് ചേര്‍ന്നുള്ള കോളനിയിലാണ് കുറുവ സംഘം എത്തിയത്.മധുക്കരയിലെ വീടുകളില്‍ നിന്ന് സാധനങ്ങളുമായി മടങ്ങുന്ന കുറുവ സംഘത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇവര്‍ കേരളത്തിലേയ്ക്കും കടന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായി അതിര്‍ത്തി ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

75ല്‍ അധികം അംഗബലമുള്ള വന്‍ കവര്‍ച്ചക്കാരാണ് കുറുവ സംഘം. കരുത്തരായ കവര്‍ച്ചക്കാരാണ് ഇവരുടെ സംഘത്തിലുള്ളത്. മാരകായുധങ്ങളുമായി എത്തുന്ന സംഘം രാത്രി കാലങ്ങളിലാണ് കൂടുതലായും കവര്‍ച്ച നടത്തുക. പകല്‍ സമയങ്ങളില്‍ വേഷം മാറി വീടും പരിസരവും മനസിലാക്കുന്ന ഇവര്‍ രാത്രിയില്‍ ശരീരത്ത് എണ്ണ തേച്ച് മുഖം മൂടി ധരിച്ച് എത്തിയാണ് കവര്‍ച്ച നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News