24.9 C
Kottayam
Saturday, June 6, 2026

മയക്കുമരുന്ന് ലഹരിയിൽ ദേശീയപാതയിലെ സിഗ്നലിൽ രാത്രി നൃത്തം;ലഹരി ഉപയോഗത്തിനെതിരെ ഹ്രസ്വചിത്രമെടുത്ത സംവിധായകൻ അറസ്റ്റിൽ

Must read

തൃശൂർ:ലഹരി ഉപയോഗത്തിനെതിരെ ഹ്രസ്വചിത്രമെടുത്ത ആള്‍ ലഹരിമരുന്നുമായി അറസ്റ്റിൽ. ലഹരിമരുന്ന് ഉപയോഗിച്ചതിന് ശേഷം ട്രാഫിക് സിഗ്നലിന്‍റെ തൂണില്‍ പിടിച്ച് നൃത്തം ചെയ്ത ടെലിഫിലിം സംവിധായകനായ എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജ് (34) ആണ് പിടിയിലായത്. ഇയാളുടെ കൈവശം രണ്ടു ഗ്രാം മെത്തലിൻ ഡയോക്സി ആഫിറ്റാമിൻ എന്ന ലഹരി മരുന്നും പോലീസ് കണ്ടെത്തി.

ചാലക്കുടി ഡിവൈഎസ്പി സി.ആര്‍.സന്തോഷും സംഘവും ഒരു കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് പുലര്‍ച്ചെ രണ്ടരയോടെ കൊച്ചിയില്‍ എത്തി മടങ്ങുന്നതിനിടെയാണ് ചിറങ്ങര ജംക്‌ഷനില്‍ ട്രാഫിക് സിഗ്നലിന്‍റെ തൂണില്‍ പിടിച്ച് വിഷ്ണുരാജ് നൃത്തം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടത്. അടുത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ മോഡലായ യുവതിയും ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. ലഹരിയ്ക്കെതിരെ രണ്ടു ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള വിഷ്ണുരാജ് ലഹരി മരുന്ന് ഉപയോഗിച്ചതിന് ശേഷമായിരുന്നു മായിരുന്നു സിഗ്നല്‍ തൂണിൽ നൃത്തം ചെയ്തത്.

ലഹരിമരുന്ന് കണ്ടെടുത്തതോടെ വിഷ്ണുരാജിനെ കൊരട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ഇവർ യാത്ര ചെയ്ത മഹാരാഷ്ട്ര രെജിസ്ട്രേഷനിൽ ഉള്ള കാർ പോലീസ് പിടിച്ചെടുത്തു. ദമ്പതികള്‍ക്ക് ലഹരി ഉപയോഗത്തില്‍ പങ്കില്ലാത്തതിനാല്‍ വിട്ടയച്ചു എന്നും പിടിച്ചെടുത്ത ലഹരിമരുന്നിന്‍റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week