25.4 C
Kottayam
Monday, June 8, 2026

കുറുപ്പ് മോഡൽ കൊലപാതകം വീണ്ടും,ഗാസിയാബാദിൽ ദമ്പതികൾ അറസ്റ്റിൽ

Must read

ഗാസിയാബാദ്: ജയിലിൽ പോവുന്നത് ഒഴിവാക്കാൻ മറ്റൊരാളെ വധിച്ച്, ആ മൃതദേഹം അവനവന്റേതാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതിന് ഒരു 48 -കാരനെ അറസ്റ്റുചെയ്ത് ഗാസിയാബാദ് പൊലീസ്. സുദേഷ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. 2018  മെയിൽ സ്വന്തം മകളെ വധിച്ച കുറ്റത്തിന് ജയിലിൽ അടക്കപ്പെട്ട സുദേഷ്, പരോളിൽ വന്ന ശേഷം തിരികെ പോവുന്നത് ഒഴിവാക്കാൻ വേണ്ടിയാണ്, ഒരു ആശാരിയെ കൊന്ന്, മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ ചുട്ടുകരിച്ച്, ഭാര്യയുടെ സഹായത്തോടെ അത് തന്റേതാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമം നടത്തിയത്. കുറ്റകൃത്യത്തിൽ പങ്കെടുത്തതിനും വേണ്ട സഹായം ചെയ്തതിനും ഭാര്യയെയും പൊലീസ് അറസ്റ്റു ചെയ്തുകഴിഞ്ഞു. 

ദില്ലിയിലെ കറാവൽ നഗറിൽ ഒരു പലചരക്കു കട നടത്തുകയായിരുന്ന സുദേഷ് കുമാർ, സുകുമാര കുറുപ്പിനെ അനുസ്മരിപ്പിക്കും വിധത്തിൽ തികഞ്ഞ പ്ലാനിങ്ങോടെ ആണ് ഈ കൊലപാതകം നടപ്പിലാക്കുന്നത്. നവംബർ 18 -ന് തന്റെ വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താനുണ്ട് എന്നും പറഞ്ഞുകൊണ്ടാണ്, അയാൾ നാല്പത്തിരണ്ടുകാരനായ ദോമൻ രവിദാസ് എന്ന ബിഹാർ സ്വദേശിയായ കൊത്തനെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത്. കോൺട്രാക്ട് ഉറപ്പിച്ച സമയത്തുതന്നെ തന്റെ വസ്ത്രങ്ങളിൽ ഒരെണ്ണം രവിദാസിന് നൽകിയ സുദേഷ്,, അത് ധരിച്ചുകൊണ്ടുവേണം ജോലിക്കെത്താൻ എന്ന് നിർദേശിച്ചിരുന്നു. അടുത്ത ദിവസം രാത്രിയോടെ രവിദാസിന് സുദേഷ് മദ്യം ഒഴിച്ച് നൽകുന്നു. മദ്യപിച്ച് മദോന്മത്തനായിരുന്ന രവിദാസിനെ വലിയൊരു വിറകിൻ കഷ്ണം കൊണ്ട് തലക്കടിച്ചാണ് സുദേഷ് വധിക്കുന്നത്. ശേഷം ശരീരം ഇന്ദ്രപുരിയ്ക്കടുത്തുള്ള ലോണി എന്ന സ്ഥലത്തേക്ക് ഒരു ചാക്കിൽ കെട്ടി കൊണ്ടുപോയി, തിരിച്ചറിയാൻ പറ്റാത്തവിധത്തിൽ മുഖത്തടക്കം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നു. അതേസമയം പൊലീസിന് പിന്നീട് കണ്ടെടുക്കാൻ കണക്കാക്കി സ്വന്തം ആധാർകാർഡ് അയാൾ ആ മൃതദേഹത്തിന്റെ പോക്കറ്റിൽ തിരുകുകയും ചെയ്തു. 

- Advertisement -

- Advertisement -

നവംബർ 20 ന് പൊലീസ് കത്തിക്കരിഞ്ഞ ഈ മൃതദേഹം കണ്ടെടുക്കുന്നു. പരിശോധനയിൽ ആധാർ കാർഡ് കണ്ടെടുത്ത പൊലീസ് സംശയ നിവൃത്തിക്ക് വേണ്ടി സുദേഷിന്റെ ഭാര്യ അനുപമയെ വിളിപ്പിക്കുന്നു. ആകെ കത്തിക്കരിഞ്ഞ്, പുറമേക്ക് കാര്യമായ ഒരു ലക്ഷണങ്ങളും ജഡത്തിൽ  ഇല്ലാത്തതിരുന്നിട്ടും അനുപമ വളരെ തിടുക്കപ്പെട്ട് അത് തന്റെ ഭർത്താവിന്റെ മൃതദേഹം തന്നെയെന്ന് തിരിച്ചറിയുന്നു. രണ്ടു കാര്യങ്ങളാണ് പോലീസിൽ സംശയം ഉണർത്തിയത്. മുഖം അടക്കം ദേഹം മൊത്തവും കത്തിക്കരിഞ്ഞിട്ടും,  പോക്കറ്റിൽ കേടുപാടൊന്നും പറ്റാതെ തന്നെ ഇരുന്ന ആധാർ കാർഡ്. അതുപോലെ, ഒരു തരത്തിലും തിരിച്ചറിയാനുള്ള സാധ്യമല്ലാതിരുന്നിട്ടും  വളരെ ധൃതിപ്പെട്ട് അത് തിരിച്ചറിഞ്ഞു എന്നത്. ഭർത്താവ് അങ്ങനെ അകാലത്തിൽ പൊലിഞ്ഞതിന്റെ  സങ്കടം തെല്ലും ഒട്ടും തന്നെ അവരുടെ മുഖത്ത് പ്രകടമായിരുന്നു.

- Advertisement -

എന്തായാലും, മരിച്ചയാളിന്റെ ചരിത്രം പരിശോധിച്ചപ്പോൾ പൊലീസിന് അയാളുടെ ക്രിമിനൽ ഹിസ്റ്ററി കൂടി കയ്യിൽ തടയുന്നു. അതോടെ അവരുടെ സംശയം സുദേശിലേക്ക് കൂടി നീളുന്നു. മാത്രവുമല്ല പ്രദേശത്തെ ഒരു സിസിടിവിയിൽ നിന്ന് തലയിൽ ഒരു ചാക്കുമേന്തി വരുന്ന സുദേഷിന്റെ ദൃശ്യങ്ങൾ കൂടി കിട്ടിയതോടെ അയാൾക്കുമേലുള്ള കുറുക്കുമുറുകുന്നു. ഈ സംഭവങ്ങൾ നടന്ന ശേഷം ഒരുനാൾ ഇയാൾ സ്വന്തം ഭാര്യയെ കാണാൻ വേണ്ടി വരുന്നു എന്ന വൈവരം പൊലീസിന് കിട്ടുന്നു. വലവിരിച്ചു കാത്തിരുന്ന പൊലീസ് അയാളുടെ പിടികൂടുകയും ചെയ്യുന്നു. 

എന്തായാലും, ലോണി പൊലീസ് സ്റ്റേഷനിൽ, ഈ കൃത്യത്തിൽ പങ്കെടുത്ത ഭർത്താവിന് ഭാര്യക്കും മേൽ ഐപിസി 302 – കൊലപാതകം; 204 തെളിവ് നശിപ്പിക്കൽ, 120  B  ഗൂഡാലോചന, 416 ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ ഇൻഷുറൻസ് തുക റ്റേറ്റെടുക്കാൻ വേണ്ടി സമാനമായ ഒരു കുറ്റം നടത്തി പിടികിട്ടാപ്പുള്ളിയായി മാറിയ സുകുമാരക്കുറുപ്പിന്റെ ജീവിതകതയ്ക്കും  ഈ വർത്തക്കും തമ്മിൽ കാര്യമായ സാദൃശ്യങ്ങളുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജി സുധാകരന്റേത് കോമാളിത്തം, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ; കടുത്ത ഭാഷയിൽ മറുപടിയുമായി എച്ച് സലാം

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി.സുധാകരന്‍ രാഷ്ട്രീയ കോമാളിയായി മാറുകയാണെന്നും പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയുണ്ടോ എന്നും തിരിച്ചടിച്ച് സിപിഎം നേതാവ് എച്ച്.സലാം. പിണറായി വിജയനെ നനഞ്ഞ കോഴി എന്ന് ജി....

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചില്ല; സി.ബി.എസ്.ഇ.ക്ക് സുപ്രീംകോടതിയുടെ അടിയന്തിര നോട്ടീസ്

ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നൽകിയ ഹർജിയിൽ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനും റീജിയണൽ ഓഫീസർക്കും സുപ്രീംകോടതി അടിയന്തിരമായി നോട്ടീസയച്ചു. സൗദി അറേബ്യയിൽ നിന്നും...

അവിവാഹിതര്‍ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാവില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ്...

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ടെസ്റ്റ് ജയം; അരങ്ങേറ്റത്തിൽ മാനവ് സുതാറിന് ആറ് വിക്കറ്റ്, ഇന്നിങ്സ് വിജയം

മുല്ലൻപുർ: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിക്കൊണ്ട് ഇന്ത്യയ്ക്ക് വമ്പൻ വിജയവും പരമ്പരയും സ്വന്തം. ഒരു ഇന്നിങ്സിനും 300 റൺസിനുമാണ് കരുത്തരായ ഇന്ത്യൻ പട സന്ദർശകരായ അഫ്ഗാനിസ്ഥാനെ...

നമുക്കൊക്കെ അറിയാവുന്ന നടൻ അയച്ചു തന്നത് ഷർട്ട് ഇടാത്ത ചിത്രം, കൂടെ കിടക്കാൻ ആവശ്യപ്പെട്ടത് സംഗീത രംഗത്തുള്ളയാൾ, സ്വതന്ത്ര സ്ത്രീകളെ ലൈംഗിക തൊഴിലാളികളാക്കുന്ന മനോഭാവം; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

കൊച്ചി: തന്റെ മുപ്പത് വർഷത്തെ കരിയറിൽ നേരിടേണ്ടി വന്ന കടുത്ത മാനസികാവസ്ഥകളെയും വ്യക്തിപരമായ ദുരനുഭവങ്ങളെയും കുറിച്ച് തുറന്നടിച്ച് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ ലൈംഗിക തൊഴിലാളിയായി മുദ്രകുത്തുന്ന സമൂഹത്തിന്റെ...

Popular this week