28.2 C
Kottayam
Monday, June 8, 2026

തുളസികതിരും ചുരുള്‍മുടിയുമില്ല, പക്ഷേ..പ്ലാസ്റ്റിക് സര്‍ജറി കുട്ടിയുടുപ്പ് പരിഹാസത്തിന് മറുപടിയുമായി മഞ്ജു ആരാധകര്‍

Must read

കൊച്ചി മലയാളത്തിലെ രണ്ട് പ്രശസ്ത നടിമാരാണ് മഞ്ജു വാര്യരും കാവ്യമാധവനും.ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷണമുള്ള മഞ്ജു നടന്‍ ദിലിപിന്റെ ആദ്യ ഭാര്യയും കാവ്യ രണ്ടാം ഭാര്യയുമാണ്.വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം മഞ്ജു തന്റെ സിനിമാ കരിയറില്‍ വെച്ചടിവെച്ച് മുന്നോട്ടു പോയ്‌ക്കൊണ്ടിരിയ്ക്കുകയാണ്.എന്നാല്‍ വിവാഹശേഷം അഭിനയം വിട്ട് കുടുംബകാര്യങ്ങളില്‍ വ്യാപൃതയാണ് കാവ്യ.സിനിമാ വിശേഷങ്ങളും ചടങ്ങുകളുടെ ചിത്രങ്ങളുമൊക്കെയായി മഞ്ജു സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

നടി കാവ്യ മാധവന്റെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തി കാവ്യയുടെ ഫാന്‍സ് പങ്കിട്ട ഒരു കുറിപ്പ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടിയുടെ പഴയൊരു ചിത്രത്തിനൊപ്പം ‘കാവ്യ മാധവന്‍ ഗേള്‍സ് ഫാന്‍സ്’ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

‘പ്ലാസ്റ്റിക് സര്‍ജറി ചെയ്തിലെങ്കിലും കുട്ടിയുടുപ്പിട്ടിലെങ്കിലും അക്കാലത്തു യുവതലമുറയെ കൈയിലെടുത്ത ശാലീന സൗന്ദര്യമുള്ളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയില്‍. അവള്‍ക്കു ഭംഗിക്ക് ഒരു പൊട്ടും കണ്‍മഷിയും തന്നെ ധാരാളം’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

- Advertisement -

- Advertisement -

കാവ്യയെ പുകഴ്ത്തിയും നടിയുടെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തിയുമാണ് ആരാധകര്‍ ഈ വാക്കുകള്‍ കുറിച്ചത്. അതോടൊപ്പം തന്നെ മറ്റൊരു വശത്ത്കൂടി നടി മഞ്ജുവിനിട്ടൊരു കൊട്ടും നല്‍കിയിട്ടുണ്ട്. മഞ്ജുവിനെ പരസ്യമായി അപമാനിച്ചിരിക്കുകയാണ് ഈ പോസ്റ്റിലൂടെ കാവ്യാ മാധവന്‍ ഫാന്‍സ്. പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ ഇതിനെതിരെ രംഗത്ത് എത്തി. കാവ്യയുടെ മേന്മ കാണിക്കാനായി മഞ്ജുവിനെ വലിച്ചിഴക്കേണ്ട ആവിശ്യമില്ലലോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇപ്പോഴിതാ മഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്തുള്ള പോസ്റ്റുമായി എത്തിയിരിക്കുകയാണ് മഞ്ജു ആരാധകര്‍.

പോസ്റ്റ് ഇങ്ങനെയായിരുന്നു

- Advertisement -

വിവാഹം കഴിക്കുന്നതോടെ സ്ത്രീകള്‍ പുറന്തള്ളപ്പെടുന്നു എന്ന് പരിതപിക്കുന്ന സസ്ത്രീ സമൂഹം കാണുക മമ്മൂക്കയോ ലാലേട്ടനെയോ പോലെ പുരുഷന്മാര്‍ക്ക് മാത്രമല്ല. പ്രസവിച്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും തന്നെക്കാള്‍ പ്രായം കുറഞ്ഞ നായകന്മാര്‍ക്കൊപ്പം നായികയാവാന്‍ സ്വീകാര്യതയുടെ സ്ത്രീയ്ക്ക് കഴിയുമെന്ന് മഞ്ജു ചേച്ചി കാണിച്ചു തന്നു. തുമ്പ് കെട്ടിയിട്ട ചുരുള്‍ മുടിയില്ല, തുളസിക്കതിരും ചൂടിയിട്ടില്ല എന്നാലും മൊഞ്ചിന് ഒരു കുറവുമില്ല. പ്രായം പുറകോട്ടാക്കുന്ന മിഷന്‍ വല്ലതും ഉണ്ടെങ്കില്‍ ഒരെണ്ണം ഞങ്ങള്‍ക്ക് വേണം എന്ന് പറഞ്ഞ് കൊണ്ടാണ് കുറിയ്ക്ക് കൊള്ളുന്ന പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ടെസ്റ്റ് ജയം; അരങ്ങേറ്റത്തിൽ മാനവ് സുതാറിന് ആറ് വിക്കറ്റ്, ഇന്നിങ്സ് വിജയം

മുല്ലൻപുർ: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിക്കൊണ്ട് ഇന്ത്യയ്ക്ക് വമ്പൻ വിജയവും പരമ്പരയും സ്വന്തം. ഒരു ഇന്നിങ്സിനും 300 റൺസിനുമാണ് കരുത്തരായ ഇന്ത്യൻ പട സന്ദർശകരായ അഫ്ഗാനിസ്ഥാനെ...

നമുക്കൊക്കെ അറിയാവുന്ന നടൻ അയച്ചു തന്നത് ഷർട്ട് ഇടാത്ത ചിത്രം, കൂടെ കിടക്കാൻ ആവശ്യപ്പെട്ടത് സംഗീത രംഗത്തുള്ളയാൾ, സ്വതന്ത്ര സ്ത്രീകളെ ലൈംഗിക തൊഴിലാളികളാക്കുന്ന മനോഭാവം; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

കൊച്ചി: തന്റെ മുപ്പത് വർഷത്തെ കരിയറിൽ നേരിടേണ്ടി വന്ന കടുത്ത മാനസികാവസ്ഥകളെയും വ്യക്തിപരമായ ദുരനുഭവങ്ങളെയും കുറിച്ച് തുറന്നടിച്ച് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ ലൈംഗിക തൊഴിലാളിയായി മുദ്രകുത്തുന്ന സമൂഹത്തിന്റെ...

അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനവുമായി മാനവ് സുതര്‍; 33 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍; അഫ്ഗാനിസ്താനെ കറക്കി വീഴ്ത്തി യുവതാരം; ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

മുല്ലന്‍പുര്‍: അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ പൂര്‍ണ്ണ ആധിപത്യം തുടര്‍ന്ന് ഇന്ത്യ. കരിയറിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ ഇടംകൈയന്‍ സ്പിന്നര്‍ മാനവ് സുതാറിന്റെ മാന്ത്രിക ബൗളിങ് പ്രകടനത്തിന്...

⚠️ഷിഗെല്ല,എച്ച്1എൻ1, ഡെങ്കിപ്പനി,എലിപ്പനി, ചിക്കുൻഗുനിയ, മ‍ഞ്ഞപ്പിത്തം…. സാംക്രമിക രോഗവ്യാപനത്തിൽ സംസ്ഥാനത്ത് ദുരന്തസമാന സാഹചര്യം; അതീവ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ സാംക്രമിക രോഗവ്യാപനം കടുത്ത രീതിയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ദുരന്തസമാനമായ അവസ്ഥയാണെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി വിലയിരുത്തി. കാലാവസ്ഥയിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനങ്ങളും കനത്ത മഴയുമാണ് പകർച്ചവ്യാധികൾ ഇത്രയും വേഗത്തിൽ പടർന്നുപിടിക്കാൻ പ്രധാന...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; തുടർച്ചയായ നാലാം ദിവസവും വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും കടുത്ത ഇടിവ് രേഖപ്പെടുത്തിയതോടെ ആഭരണ വിപണിയിൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി മാറുന്നു. തുടർച്ചയായ നാലാം ദിവസമാണ് കേരളത്തിൽ സ്വർണ വില വലിയ രീതിയിൽ താഴേക്ക് പതിക്കുന്ന...

Popular this week