25.5 C
Kottayam
Monday, September 30, 2024

എം വി ഗോവിന്ദനെ സന്ദർശിച്ച് കുഞ്ചാക്കോ ബോബൻ; ചിത്രം പങ്കുവെച്ച് ന്നാ താൻ കേസ് കൊട് നിർമാതാവ്

Must read

തിരുവനന്തപുരം:അടുത്തിടെയിറങ്ങി പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ ചിത്രമാണ് രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട്. സർക്കാരിനെ വിമർശിക്കുന്നു എന്നുള്ള ആക്ഷേപവും ചിത്രത്തിന് നേരിടേണ്ടിവന്നിരുന്നു. കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി ​ഗോവിന്ദനെ സന്ദർശിച്ചിരിക്കുകയാണ് സിനിമയിലെ നായകൻ കുഞ്ചാക്കോ ബോബനും നിർമാതാവ് സന്തോഷ് ടി കുരുവിളയും.

താൻ ഏറെ ബഹുമാനിയ്ക്കുകയും ആദരിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം! എന്നാണ് സന്ദർശനത്തിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് സന്തോഷ് ടി കുരുവിള കുറിച്ചു. എന്നിലെ പഴയ വിദ്യാർത്ഥി പ്രസ്ഥാന പ്രവർത്തകന് ഏറെ പ്രതീക്ഷയും സന്തോഷവും നൽകുന്ന സ്ഥാനാരോഹണമാണിത്. കലയും പ്രത്യയശാസ്ത്രവും പരസ്പര്യത്തിന്റെ, സൗഹൃദത്തിന്റെ നിത്യ ഹരിത ധാരകളാണ്. ഞാനും പ്രിയ നടൻ കുഞ്ചാക്കോ ബോബനും ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ മന്ത്രി വി.എൻ. വാസവനേയും ഇരുവരും സന്ദർശിച്ചിരുന്നു. ‘നടൻ കുഞ്ചാക്കോ ബോബനും ചലച്ചിത്ര നിർമ്മാതാവ് സന്തോഷ് ടി കുരുവിളയും നിയമസഭാ ചേമ്പറിൽ എത്തി. സന്തോഷ് കോട്ടയം സ്വദേശിയാണ് അദ്ദേഹവുമായി ദീർഘനാളത്തെ അടുപ്പമുണ്ട്. സിനിമാ വിശേഷങ്ങളും നാട്ടുവിശേഷങ്ങളുമായി കുറച്ചുനേരം അവരോടൊപ്പം ചിലവിട്ടു. കോവിഡിന് ശേഷം തിയേറ്ററുകൾ വീണ്ടും സജീവമായതിൽ സന്തോഷമുണ്ട്. സിനിമാ വ്യവസായത്തിന് കൂടുതൽ ഗുണകരമാകുന്ന നല്ല ചിത്രങ്ങൾ തിയേറ്ററുകളിലേക്ക് എത്തിക്കാൻ ഇരുവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഓണാശംസകൾ നേർന്നാണ് പിരിഞ്ഞത്.’ മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഈ വർഷം അമ്പത് കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രമാണ് ന്നാ താൻ കേസ് കൊട്. ചിത്രം അമ്പത് കോടി ക്ലബിൽ കയറിയ വിവരം നിർമാതാക്കളിലൊരാൾ കൂടിയായ കുഞ്ചാക്കോ ബോബനാണ് അറിയിച്ചത്. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ഈ ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

Popular this week