30.6 C
Kottayam
Tuesday, May 14, 2024

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി

Must read

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കെഎസ്യു പ്രവര്‍ത്തകനെ എസ്എഫ്ഐക്കാര്‍ മര്‍ദിച്ചതായി പരാതി. കഴിഞ്ഞദിവസം അര്‍ധരാത്രി യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ വച്ച് കോളജിലെ രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിയും കെഎസ്യു പ്രവര്‍ത്തകനുമായ നിതിന്‍ രാജിനാണ് മര്‍ദനമേറ്റത്. യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ താമസിച്ചതിലും കോളജില്‍ കെഎസ്യു യൂണിറ്റ് രൂപീകരിച്ചതിലുമുളള പ്രതികാരമാണ് ആക്രമണകാരണമെന്ന് കെഎസ്യു ആരോപിച്ചു.

പരിക്കേറ്റ നിതിന്‍ രാജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോളജിലെ മുന്‍ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹി മഹേഷിന്റെ നേതൃത്വത്തിലുളള സംഘമാണ് മര്‍ദിച്ചത്. അതേസമയം, ആരോപണം എസ്എഫ്ഐ നിഷേധിച്ചു. മഹേഷിനെ നേരത്തെ തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week