തിരുവനന്തപുരം;കെഎസ്ആർടിസി അങ്കമാലി യൂണിറ്റിലെ ജീവനക്കാരിയായ സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് അങ്കമാലി യൂണിറ്റിലെ സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റ് ഐപി ജോസിനെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. ഇയാൽക്കെതിരെ വകുപ്പ് തലത്തിൽ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
2016 ൽ ജീവനക്കാരിയെ ഐപി. ജോസ്, ഓഫീസിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ ജീവനക്കാരി അങ്കമാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും അതിൻപ്രകാരം 2130/16 എന്ന എഫ്ഐആർ നമ്പരിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കവെ 2016 നവംബർ 8 ന് ജീവനക്കാരി ആത്മഹത്യ ചെയ്യുകയുമായിരുന്നു.
തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത ജോസിനെ സസ്പെൻഡ് ചെയ്ത് ഇയാൾക്ക് കെഎസ്ആർടിസി കുറ്റപത്രം നൽകുകയും ചെയ്തു.കുറ്റപത്രത്തിന് നൽകിയ മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ നടപടി ക്രമം പൂർത്തീകരിച്ച് സർവ്വീസിൽ നിന്നും പിരിച്ചുവിടാൻ ഉത്തരവിട്ടത്.