റാന്നി: പരീക്ഷയ്ക്ക് പോവാന്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ബസ് പോയതറിഞ്ഞ് വിഷമിച്ച വിദ്യാര്‍ഥിയ്ക്ക് സഹായവുമായി കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍. റാന്നി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ സതീഷിനെ കുറിച്ച് സാന്ദ്ര ശിവരാജന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്.
കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം
‘ഇന്ന് റാന്നി KSRTC ഡിപ്പോയില്‍ ഞാന്‍ കുറച്ചു ദൈവങ്ങളെ കണ്ടു അതില്‍ ഒരു ദൈവം ആണ് ഇത്….70 ഏക്കര്‍ നവോദയ ബസ്സിലെ കണ്ടക്ടര്‍ ആണ്…. ഇന്ന് എക്‌സാം എഴുതാന്‍ പോയ ഞാന്‍ ബസ് ന്റെ കുറവ് മൂലം ഒരുപാട് താമസിച്ചാരുന്നു…. ഏകദേശം റാന്നി എത്തിയപ്പോളേക്കും 1.00 ആയി.1.15 ന്റെ ബസ് ഉണ്ടെന്നു കരുതി ആണ് വന്നത് … ഞാന്‍ വന്നപ്പോളേക്കും ബസ് പോയി…..
ഇനി 3.10 ബസ് ഒള്ളു എക്‌സാം ആണെകില്‍ 2.00… എന്തോ ചെയ്യണം എന്ന് അറിയില്ല ഞാന്‍ ആകെ വിഷമിച്ചു കരഞ്ഞു എന്ന് വേണം പറയാന്‍ തിരിച്ചു പോയാലോ എന്ന് വരെ ആലോചിച്ചു…… Enquiry അന്വേഷിച്ചു കൊണ്ട് ആകണം അവര്‍ എന്നോട് വന്നു കൊറേ ചോദിച്ചു……അവര്‍ കൊറേ suggestions പറഞ്ഞു അതൊന്നും തന്നെ ആ 2.00ക്ക് ഉള്ളില്‍ നടപ്പുള്ള കാര്യം അല്ലാരുന്നു അവസാനം ആ ഡിപ്പോയില്‍ ഇന്ന് ലീവില്‍ ആരുന്ന കണ്ടക്ടര്‍ ആയ ഈ സതീഷ് സര്‍ മുന്നും പിന്നും ആലോചിക്കാതെ എന്നെ കോളേജിന്റെ മുറ്റം വരെ കൊണ്ട് വിടാം എന്ന് പറഞ്ഞു…
അതും സമയം കറക്റ്റ് 1.30ക്ക് ഉള്ളില്‍…..ഒരുപക്ഷെ എന്റെ നിസ്സഹായവസ്ഥ കണ്ടിട്ട് ആകണം…. വേറെ ഏതോ ഒരു വണ്ടി എടുത്ത് ഇത്രേം ദൂരം റിസ്‌ക് എടുത്ത് കൊണ്ട് ആക്കി….ചില ദിവസം ദൈവം ഭൂമിയില്‍ അവതരിക്കും…..ഇന്ന് എനിക്ക് കാണാന്‍ ഭാഗ്യം ഒണ്ടായിരുന്നു….. Thanks a lot sir….?? എത്ര നന്ദി പറഞ്ഞാലും തീരില്ല റാന്നി ഡിപ്പോയില്‍ അപ്പൊ ഉണ്ടാരുന്ന ആളുകളോട്….
Sir ഒരു ദൈവം ഒന്നും അല്ല എന്ന് പറഞ്ഞപ്പോളേക്കും പുള്ളി പറഞ്ഞു അതുക്കും മേലെ എന്ന്..’