25.5 C
Kottayam
Friday, June 5, 2026

കരട് ഡ്രോൺ ചട്ടങ്ങൾ പുറത്തിറക്കി കേന്ദ്രം; പൊതുജനാഭിപ്രായം അറിയിക്കാം

Must read

പരിഷ്കരിച്ച കരട് ഡ്രോൺ ചട്ടങ്ങൾ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പുറത്തിറക്കി.വിശ്വാസം, സ്വയം സർട്ടിഫിക്കേഷൻ, അതിക്രമിച്ച് കടക്കാതെയുള്ള നിരീക്ഷണം എന്നിവയുടെ അടിസ്ഥാനത്തിൽ നിർമിച്ച ഡ്രോൺ ചട്ടങ്ങൾ നിലവിലെ യു‌എ‌എസ് നിയമങ്ങൾക്ക് പകരമുള്ളതാണ്. പൊതുജനങ്ങൾക്ക് വ്യോമയാന മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ കയറി അഭിപ്രായം രേഖപ്പെടുത്താം. പൊതു അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2021 ഓഗസ്റ്റ് 5 ആണ്.

കരട് ഡ്രോൺ ചട്ടങ്ങൾ 2021 ലെ പ്രധാന നിർദ്ദേശങ്ങൾ:

1. അംഗീകാരങ്ങൾ നിർത്തലാക്കി
2. ഫോമുകളുടെ എണ്ണം 25 ൽ നിന്ന് 6 ആക്കി.
3. ഫീസ് നാമമാത്ര നിലവാരത്തിലേക്ക് കുറച്ചു.
4. ഭാവിയിൽ നടപ്പാക്കേണ്ട സുരക്ഷാ സവിശേഷതകൾ പാലിക്കുന്നതിന് ആറുമാസത്തെ മുൻ‌കൂർ സമയം നൽകും.
5. ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം ഒരു ബിസിനസ് സൗഹൃദ, ഏകജാലക ഓൺലൈൻ സംവിധാനമായി വികസിപ്പിക്കും.
6. ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ, മനുഷ്യ ഇടപെടലുകൾ വളരെ പരിമിതമായിരിക്കും; മിക്ക അനുമതികളും സ്വയം സൃഷ്ടിക്കാനാവും.
7. പച്ച, മഞ്ഞ, ചുവപ്പ് മേഖലകളുള്ള സംവേദനാത്മക വ്യോമാതിർത്തി ഭൂപടം, ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കും.
8. മഞ്ഞ മേഖല എയർപോർട്ട് പരിധിക്കുള്ളിലെ 45 കിലോമീറ്ററിൽ നിന്ന് 12 കിലോമീറ്ററായി കുറഞ്ഞു.
9. പച്ച മേഖലയിൽ 400 അടി വരെയും, എയർപോർട്ട് പരിധിക്കുള്ളിൽ നിന്ന് 8 മുതൽ 12 കിലോമീറ്റർ വരെ പ്രദേശത്ത് 200 അടി വരെയും, ഫ്ലൈറ്റ് അനുമതി ആവശ്യമില്ല.
10. മൈക്രോ ഡ്രോണുകൾക്കും (വാണിജ്യേതര ഉപയോഗത്തിന്), നാനോ ഡ്രോൺ, ഗവേഷണ-വികസന സ്ഥാപനങ്ങൾക്കും പൈലറ്റ് ലൈസൻസ് ആവശ്യമില്ല.


11. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഡ്രോൺ പ്രവർത്തനത്തിന് നിയന്ത്രണമില്ല.
12. ഡ്രോണുകളുടെയും, ഡ്രോൺ ഘടകങ്ങളുടെയും ഇറക്കുമതി ഡിജിഎഫ്‍ടി നിയന്ത്രിക്കും
13. ഏതെങ്കിലും രജിസ്ട്രേഷനോ അല്ലെങ്കിൽ ലൈസൻസ് നൽകുന്നതിന് മുൻപായോ സുരക്ഷാ അനുമതി ആവശ്യമില്ല.
14. ഗവേഷണ-വികസന സ്ഥാപനങ്ങൾക്ക്,വായു സഞ്ചാര യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ നമ്പർ, മുൻകൂർ അനുമതി, വിദൂര പൈലറ്റ് ലൈസൻസ് എന്നിവ ആവശ്യമില്ല.
15. 2021 ലെ ഡ്രോൺ നിയമപ്രകാരം ഡ്രോൺ ഭാര പരിധി 300 കിലോ ഗ്രാമിൽ നിന്ന് 500 കിലോഗ്രാം ആയി വർധിപ്പിച്ചു. ഇതിൽ ഡ്രോൺ ടാക്സികളും ഉൾക്കൊള്ളുന്നു.
16. എല്ലാ ഡ്രോൺ പരിശീലനവും പരിശോധനയും ഒരു അംഗീകൃത ഡ്രോൺ സ്കൂളാണ് നടത്തേണ്ടത്. ഡി‌ജി‌സി‌എ, ആവശ്യമായ പരിശീലന മാർഗ്ഗനിർദ്ദേശം നൽകുകയും, ഡ്രോൺ സ്കൂളുകളുടെ മേൽനോട്ടം വഹിക്കുകയും, ഓൺലൈനിൽ പൈലറ്റ് ലൈസൻസുകൾ നൽകുകയും ചെയ്യും.


17. വായു സഞ്ചാര യോഗ്യത സർട്ടിഫിക്കറ്റ് വിതരണ ചുമതല, ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും, ഈ സ്ഥാപനം അധികാരപ്പെടുത്തിയ മറ്റു സ്ഥാപനങ്ങൾക്കും നൽകിയിരിക്കുന്നു
18. സ്വയം സർട്ടിഫിക്കേഷൻ മാർഗത്തിലൂടെ, നിർമ്മാതാവിന് അവരുടെ ഡ്രോണിന്റെ തനതായ തിരിച്ചറിയൽ നമ്പർ (unique identification number) ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ സൃഷ്ടിക്കാൻ കഴിയും.
19. ഡ്രോണുകൾ കൈമാറുന്നതിനും ഡീ രജിസ്റ്റർ ചെയ്യുന്നതിനും ഉള്ള പ്രക്രിയ ലളിതമാക്കിയിരിക്കുന്നു.
20. ഉപയോക്താക്കൾക്ക് സ്വയം നിരീക്ഷിക്കുന്നതിനായി, ഡിജി‌സി‌എ, ഡിജിറ്റൽ സ്കൈ പ്ലാറ്റ്‌ഫോമിൽ, പ്രവർത്തന ചട്ടങ്ങളും പരിശീലന നടപടിക്രമ മാർഗ്ഗനിർദ്ദേശങ്ങളും വിശദമാക്കും.
21. 2021, ഡ്രോൺ ചട്ട പ്രകാരം പരമാവധി പിഴ, 1 ലക്ഷം രൂപയായി കുറച്ചു. എന്നിരുന്നാലും, മറ്റ് നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട പിഴകൾക്ക് ഇത് ബാധകമല്ല.
22. ചരക്ക് വിതരണത്തിനായി ഡ്രോൺ ഇടനാഴികൾ വികസിപ്പിക്കും.
23. ഡ്രോൺ നിയന്ത്രണ നടപടികൾ ബിസിനസ് സൗഹൃദമാക്കുന്നതിന്, ഡ്രോൺ പ്രൊമോഷൻ കൗൺസിൽ രൂപീകരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week