29.5 C
Kottayam
Monday, May 6, 2024

ആറുമണി കഴിഞ്ഞതിനാല്‍ കണ്‍സെഷനില്ല; വിദ്യാര്‍ത്ഥിയെ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് ഇറക്കി വിട്ടു

Must read

തിരുവനന്തപുരം: ആറുമണി കഴിഞ്ഞതിനാല്‍ കണ്‍സെഷന്‍ നല്‍കാനാവില്ലെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് കണ്ടക്ടര്‍ ഇറക്കി വിട്ടതായി പരാതി. ടിക്കറ്റ് എടുക്കാന്‍ പണമില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കൂട്ടാക്കിയില്ലെന്നും വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ പറയുന്നു. തിരുവനന്തരം എസ്എംവി സ്‌കൂളിലെ വിദ്യാര്‍ത്ഥി പോത്തന്‍കോട് സ്വദേശി അമല്‍ ഇര്‍ഫാനെയാണ് കന്‍സെഷന്‍ നല്‍കാനാവില്ലെന്ന കാരണത്താല്‍ സ്റ്റാച്യുവില്‍ ഇറക്കിവിട്ടത്.

സ്റ്റുഡന്റ് പോലീസ് കേഡറ്റായ അമല്‍ പരിശീലന ക്ലാസ് കഴിഞ്ഞതിന് ശേഷം വീട്ടിലേക്ക് പോകുന്നതിനാണ് ബസില്‍ കയറിയത്. എന്നാല്‍, വൈകുന്നേരം ആറു മണി കഴിഞ്ഞതിനാല്‍ കണ്‍സെഷന്‍ പതിക്കാന്‍ കഴിയില്ലെന്നായിരുന്നു കണ്ടക്ടറുടെ വാദം. വിദ്യാര്‍ത്ഥിയുടെ കൈയില്‍ ബസ് ടിക്കറ്റിന് പണമില്ലായിരുന്നു. ഇതറിയിച്ചിട്ടും കണ്ടക്ടര്‍ കണ്‍സെഷന്‍ നല്‍കാതെ ഇറക്കി വിടുകയായിരുന്നു.

ഒടുവില്‍ വഴി യാത്രക്കാരന്‍ കൊടുത്ത പണവുമായി മറ്റൊരു ബസില്‍ കയറിയാണ് വിദ്യാര്‍ത്ഥി വീട്ടിലെത്തിയത്. അതേസമയം ആറുമണിക്കു ശേഷം കണ്‍സെഷന്‍ പതിക്കാന്‍ പാടില്ലെന്ന നിയമമില്ലെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ പോത്തന്‍കോട് പോലീസിലും കെഎസ്ആര്‍ടിസി അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week