KeralaNewsRECENT POSTSTrending

പിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ തിരിച്ചെടുക്കും; തീരുമാനം ഗതാഗത സെക്രട്ടറിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്

തിരുവനന്തപുരം: പിരിച്ചുവിട്ട കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാരെ തിരിച്ചെടുക്കാന്‍ തീരുമാനം. ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസിയിലെ മൂന്ന് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം പിരിച്ച് വിട്ട 2108 ഡ്രൈവര്‍മാരെ ദിവസ വേതന അടിസ്ഥാനത്തില്‍ തിരിച്ചെടുക്കന്‍ തീരുമാനിച്ചത്.

ജീവനക്കാരെ പിരിച്ചുവിട്ടതോടെ നിരവധി സര്‍വീസുകള്‍ മുടങ്ങിയിരുന്നു. അതിനാലാണ് ജീവനക്കാരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. രണ്ടുദിവസം നിലവിലെ സാഹചര്യം തുടരും. ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ഏകദേശം 200 ഓളം സര്‍വീസുകളാണ് സംസ്ഥാനമൊട്ടാകെ മുടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button