27.3 C
Kottayam
Monday, April 15, 2024

അവര്‍ക്കാര്‍ക്കും നിലപാടില്ല, എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ബി.ജെ.പിയിലേക്ക് പോകുന്നതെന്ന് നടന്‍ ഇന്ദ്രന്‍സ്

Must read

കോഴിക്കോട്: അബ്ദുള്ളക്കുട്ടിയും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും ഉള്‍പ്പെടെയുള്ളവരുടെ ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് നിലപാടുണ്ടായിട്ടല്ല, മറിച്ച് എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചാണെന്ന് ചലച്ചിത്ര താരം ഇന്ദ്രന്‍സ്. പാര്‍ട്ടിയില്‍ നിന്നും മനസ് മടുത്താല്‍ വിട്ട് പോവുകയല്ല, നിശബ്ദരാവുകയാണ് ചെയ്യുകയെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.

‘നിലപാടുണ്ടായിട്ടല്ല ഇവരൊക്കെ പോകുന്നത്. എന്തെങ്കിലും കിട്ടുമെന്ന് വിചാരിച്ചിട്ടാണ്. അതില്‍ ഒരു പ്രത്യയശാസ്ത്രവും കാണത്തില്ല. അത് പിന്നീട് മാറിക്കോളും. ഇപ്പോള്‍ പോകുന്നവരൊക്കെ ഒഴുക്കിനൊത്ത് നില്‍ക്കുക എന്ന് പറയുന്നത് പോലെതന്നെയാണ്.’ ഇന്ദ്രന്‍സ് പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലെ അപചയം കണ്ടിട്ട് മനസ് മടുത്തിട്ട് പോകുന്നവര്‍ ഉണ്ടായികൂടെ എന്ന അവതാരകന്റെ ചോദ്യത്തിന് മനസ് മടുത്താല്‍ പോകുകയല്ല ചെയ്യുക.നിശബ്ദനാവുകയാണ് ചെയ്യുകയെന്നും നിലപാടില്ല എന്നതാണ് പോകുന്നതില്‍ നിന്ന് മനസിലാക്കേണ്ടതെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിനേറ്റ പരാജയം പാര്‍ട്ടിക്ക് വരേണ്ട സാഹചര്യമേ ആയിരുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഇത്രയും മാറ്റവും പുരോഗതിയും പറയുമ്പോഴും സുപ്രിം കോടതിയുടെ ഉത്തരവ് വരുമ്പോള്‍ അത് നടപ്പാക്കേണ്ട ബാധ്യസ്ഥതയല്ലേ ഞാന്‍ വിശ്വസിക്കുന്നൊരു പാര്‍ട്ടി ചെയ്തുള്ളു.എന്നാല്‍ പൂര്‍ണ്ണമായൂം ശബരിമലയാണ് വിഷയമെന്ന് എനിക്ക് തോന്നുന്നില്ല. കുറച്ചൊക്കെ കേന്ദ്ര ഭരണത്തെക്കുറിച്ചും കൊണ്ടുമാണ്. നമ്മള്‍ മലയാളികള്‍ക്ക് കുറേ ബോധമുള്ളത് കൊണ്ട് ഈ തെരഞ്ഞെടുപ്പ് ബാധിക്കേണ്ടത് എവിടെയാണ് എന്ന തിരിച്ചറിവും കുടെയുണ്ടായി. ഇന്ദ്രന്‍സ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week