33.4 C
Kottayam
Tuesday, April 30, 2024

കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ ആണും പെണ്ണും ഒരുമിച്ചിരുന്ന് യാത്ര ചെയ്യുന്നത് കണ്ട് ‘സദാചാരം’ ബോധമുണര്‍ന്നു; അനാശാസ്യം ആരോപിച്ച് പോലീസിനെ വിളിച്ച മധ്യവയസ്‌കന്‍ അകത്തായി

Must read

ചങ്ങനാശേരി: കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ സദാചാരം പഠിപ്പിക്കാനെത്തിയ മധ്യവയസ്‌കന് കിട്ടിയത് എട്ടിന്റെ പണി. മദ്യലഹരിയിലായിരുന്ന മധ്യവയസ്‌കന് ആണും പെണ്ണും കെ.എസ്.ആര്‍.ടി.സി ബസ്സനുള്ളില്‍ ഒരുമിച്ചിരുന്ന് യാത്ര ചെയ്യുന്നത് കണ്ടപ്പോള്‍ അത്ര ദഹിച്ചില്ല. സദാചാര ഗുണ്ടായിസം കാട്ടിയ മധ്യവയ്സകന്‍ ഒടുവില്‍ പോലീസ് കസ്റ്റഡിയിലായി.

മുണ്ടക്കയം സ്വദേശി പുത്തന്‍പുരയ്ക്കല്‍ മുരുകനെതിരെയാണ് പോലീസ് കേസെടുത്തത്. ചങ്ങനാശ്ശേരിയില്‍ നിന്നും കുമളിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ വ്യാഴാഴ്ച വൈകിട്ട് 5.30നാണ് സംഭവം. ചങ്ങനാശ്ശേരിയില്‍ നിന്നും കേറിയ വിദ്യാര്‍ത്ഥിനിയും യുവാവും ബസിന്റെ പിന്‍സീറ്റില്‍ ഒന്നിച്ചിരിക്കുന്നത് കണ്ടതോടെയാണ് മരുകനില്‍ സദാചാര ബോധം ഉണര്‍ന്നത്.

ഇവര്‍ പിന്‍സീറ്റിലിരുന്ന് അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ച് ഇയാള്‍ ബഹളം വെയ്ക്കുകയും പോലീസില്‍ അറിയിക്കണമെന്ന് ആവശ്യപ്പെടുകയുമായിരിന്നു. ബസ് കറുകച്ചാല്‍ പോലീസ് സ്റ്റേഷന് മുമ്പില്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തിച്ചു. പോലീസ് ഇരുവരേയും പരാതിക്കാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ബന്ധുവാണെന്ന് അറിഞ്ഞതോടെ ഇവരെ വിട്ടയച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ച പരാതിക്കാരന്‍ മദ്യ ലഹരിയിലാണെന്നു കണ്ടതോടെ പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week